തോട്ടപ്പള്ളി മണൽ ഖനനാനുമതി; ഉത്തരവ് പിൻവലിക്കണമെന്നു കെസി വേണുഗോപാൽ!

Divya John
 തോട്ടപ്പള്ളി മണൽ ഖനനാനുമതി; ഉത്തരവ് പിൻവലിക്കണമെന്നു കെസി വേണുഗോപാൽ! ഉത്തരവ് പിൻവലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും, വിഷയം ലോക്‌സഭയിൽ ഉന്നയിക്കുമെന്നും വേണുഗോപാൽ പറഞ്ഞു. ആലപ്പുഴ ഡിസിസി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി ആഘാതപഠനം നടത്താതെയും ജനപ്രതിനിധികളുമായി കൂടിയാലോചിക്കാതെയും വർഷം മുഴുവൻ തോട്ടപ്പള്ളി സ്പിൽവേയിലെ മണലെടുപ്പിന് കെ.എം.എം.എല്ലിന് അനുമതി നൽകിയ ഉത്തരവ് സർക്കാർ പിൻവലിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. മണൽ ഖനനം നടക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പഠിച്ചിട്ടില്ല. അതീവ പരിസ്ഥിതി ദുർബല മേഖലയാണ് ആലപ്പുഴ. ഇവിടത്തെ തീരദേശ മേഖലയെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഗൂഢപദ്ധതിയാണിത്.



 വൻകൊള്ളയും അഴിമതിയുമാണ്. ഖനനത്തിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് നിരവധി അഴിമതി ആരോപണം മുൻപ് തന്നെ ഉയർന്നിട്ടുണ്ട്. സാധാരണഗതിയിൽ തോട്ടപ്പള്ളി സ്പിൽവെയിലെ ഷർട്ടർ ഉയർത്തി വെള്ളം തുറന്ന് വിടുകയാണ്. 2019ലെ പ്രളത്തിന് ശേഷം മണൽത്തിട്ട നീക്കം ചെയ്യാനെന്ന പേരിലാണ് മണലെടുപ്പിന് അനുമതി നൽകിയത്. ഒരു താത്കാലിക ക്രമീകരണം മാത്രമായിരുന്നത്. എന്നാൽ വർഷം തോറും മണലെടുപ്പിന് അനുമതി നൽകുന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും വേണുഗോപാൽ വ്യക്തമാക്കി. ജൂലൈ 10ന് ജലവിഭവ വകുപ്പ് ഖനാനുമതി നൽകി ഇറക്കിയ ഉത്തരവിന് പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്ന് കെസി ആരോപിച്ചു. കുട്ടനാട്-അപ്പർകുട്ടനാട് മേഖലകളിൽ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാനെന്ന വ്യാജേന നൽകിയ മണലെടുപ്പ് അനുമതിക്ക് പിന്നിൽ വൻ അഴിമതിക്ക് കളമൊരുക്കാനാണ്.



 ഖനനാനുമതി നൽകുന്നതിന് മുൻപ് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ല. മുൻകാലങ്ങളിൽ സ്വകാര്യവ്യക്തികൾക്ക് കരിമണൽ ഖനനാനുമതി നൽകാൻ നീക്കം നടന്നിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ആ നീക്കം സർക്കാർ ഉപേക്ഷിച്ചത്. കെ.എം.എം.എല്ലിനും ഐ.ആർ.ഇക്കും നൽകുന്ന മണൽ ഖനാനനുമതിയുടെ മറവിൽ അതേ ആളുകൾ വളഞ്ഞവഴിയിലൂടെ മണൽ കടത്തി കൊണ്ടുപോകുകയാണെന്നും കോടികളുടെ സമ്പത്താണ് ഈ വിധത്തിൽ ചിലർ കൊള്ളയടിക്കുന്നതെന്നും വേണുഗോപാൽ ആരോപിച്ചു. കെ.എം.എം.എല്ലിന് പുറമെ കേന്ദ്രസർക്കാർ സ്ഥാപനമായ ഐ.ആർ.ഇ എന്നിവയ്ക്ക് മാത്രമാണ് ഖനാനുമതിയുള്ളതെന്ന് കെസി ചൂണ്ടിക്കാട്ടി. ഇവർ എത്രമണ്ണ് ഖനനം ചെയ്യുന്നു. അതിൽ എത്രമണ്ണ് ഇവർ ഉപയോഗിക്കുന്നു? 



അത് എവിടേക്ക് കൊണ്ടുപോകുന്നു? അതുകൊണ്ട് പോകാൻ ആർക്കെങ്കിലും ഇവർ അനുമതി നൽകിയിട്ടുണ്ടോ? അത് ആർക്കാണ്? ഈ ചോദ്യങ്ങൾക്കൊന്നും ആരുടെ പക്കലും ഉത്തരമില്ലെന്ന് എംപി പറഞ്ഞു.യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2004 രാഷ്ട്രീയം നോക്കാതെ മണൽ ഖനനത്തിനെതിരായി സമരം ചെയ്യുകയും സർക്കാരിനെ കൊണ്ട് ആ നടപടിയിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്ത പാരമ്പര്യം ഉള്ളവരാണ് താനുൾപ്പെടെയുള്ളവർക്ക്. തന്നെ സംബന്ധിച്ചടുത്തോളം ആലപ്പുഴയുടെ തീരദേശമേഖലയുടെ സംരക്ഷണത്തിനാണ് മുൻഗണനയെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.വ്യാപകമായ മണലെടുപ്പ് നടക്കുന്നതിനാൽ തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമാണ്. തീരദ്ദേശവാസികൾക്ക് വീടുകൾ നഷ്ടമായി.

Find Out More:

Related Articles: