ജോയിയെ തിരയുമ്പോൾ പ്രതിപക്ഷ നേതാവും സ്ഥലം എംപിയും എവിടെയായിരുന്നു: വിമർശനവുമായി മന്ത്രി ശിവൻകുട്ടി!

Divya John
 ജോയിയെ തിരയുമ്പോൾ പ്രതിപക്ഷ നേതാവും സ്ഥലം എംപിയും എവിടെയായിരുന്നു: വിമർശനവുമായി മന്ത്രി ശിവൻകുട്ടി! ജോയിയെ കാണാതായപ്പോഴും പിന്നീട് കണ്ടെത്തിയപ്പോഴും രണ്ട് പോസ്റ്റ് ഇട്ടു എന്നാണ് തിരുവനന്തപുരം എംപി ശശി തരൂർ പറയുന്നത്. ഒരു എംപിക്ക് ഇതിൽ കൂടുതൽ എന്ത് ചെയ്യാനാകും എന്നും ശശി തരൂർ ചോദിക്കുന്നു. സോഷ്യൽ മീഡിയയിൽ മാത്രം ജീവിക്കുന്നയാളാണ് ശശി തരൂർ. തിരച്ചിലിന്റെ സമയത്ത് സ്ഥലം സന്ദർശിക്കാനോ കണ്ടുകിട്ടിയതിന് ശേഷം ജോയിയുടെ വീട് സന്ദർശിക്കാനോ സ്ഥലം എംപി തയ്യാറായില്ല. ഒരു എംപിയുടെ യാതൊരു ഉത്തരവാദിത്വവും ശശി തരൂർ നിർവഹിക്കുന്നില്ലെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ നടക്കുമ്പോഴോ മരണമടഞ്ഞ ജോയിയെ കണ്ടെത്തിയപ്പോഴോ സംഭവസ്ഥലത്തോ വീട്ടിലോ എത്താത്ത പ്രതിപക്ഷ നേതാവ് പൊതുസമൂഹത്തിന്റെ വിമർശനം രൂക്ഷമായപ്പോഴാണ് ജോയിയുടെ വീട് സന്ദർശിക്കാൻ പോലും തയ്യാറായതെന്ന് ചൂണ്ടിക്കാട്ടി മന്ത്രി വി ശിവൻകുട്ടി.



എന്നിട്ടാണ് അദ്ദേഹം വായിൽ തോന്നുന്നത് വിളിച്ചു പറയുന്നത്. തിരുവനന്തപുരം നഗരസഭ ജോയിയുടെ അമ്മയ്ക്ക് വീട് വെച്ച് നൽകുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. എന്നാൽ അപകടത്തിന് ഉത്തരവാദിയായ റെയിൽവേ നിസ്സംഗ മനോഭാവം കൈക്കൊള്ളുന്നത് അപലപനീയമാണ്.
 അതെസമയം ജോയിയുടെ കുടുംബത്തിന് സുപ്രീംകോടതി നിർദ്ദേശ പ്രകാരമുള്ള നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ജോയിയുടെ മരണത്തോടെ അമ്മ ഒറ്റയ്ക്കായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അമ്മയ്ക്ക് താമസിക്കാൻ വീട് പോലും ഇല്ലാത്ത അവസ്ഥയാണ്.



സ്ഥലം കണ്ടെത്തി വീട് നിർമ്മിച്ച് നൽകുമെന്ന സർക്കാരിന്റെ വാഗ്ദാനം എത്രയും വേഗം നടപ്പാക്കണം. അമ്മയുടെ ചികിത്സാ ചെലവുകൾ കോൺഗ്രസ് ഏറ്റെടുക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകാമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. അതു ലഭിച്ചാൽ മാത്രമെ ആ കുടുംബത്തിന് ജീവിച്ച് പോകാനാകൂ. എല്ലാവരും ചേർന്ന് ആ കുടുംബത്തെ സഹായിക്കണം. മാലിന്യം നീക്കം ചെയ്യുന്നതിനിടെ മരിക്കുന്നവർക്ക് 30 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി വിധിയുണ്ട്. ഈ വിധി അനുസരിച്ചുള്ള തുക കൂടി ജോയിയുടെ കുടുംബത്തിന് നൽകണം. ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടും. 



നഷ്ടപരിഹാരം നൽകാൻ എം.പി മുഖേന റെയിൽവെയോടും ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആമയിഴഞ്ചാൻ തോടിൽ ശുചീകരണ പ്രവർത്തനങ്ങൾക്കിടെ മുങ്ങി മരിച്ച ജോയിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ധനസഹായം കൈമാറാൻ എത്തിയതായിരുന്നു മന്ത്രി വി ശിവൻകുട്ടി. എംഎൽഎ മാരായ വി ജോയി, സികെ ഹരീന്ദ്രൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ധനസഹായ വിതരണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി വി ശിവൻകുട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശനും ശശി തരൂർ എംപി യ്ക്കുമെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്.

Find Out More:

Related Articles: