ഉമ്മൻ ചാണ്ടിയ്ക്ക് ചികിത്സ പണമില്ലായിരുന്നു,പണമില്ലാതെ ചികിത്സ മുടങ്ങിയെന്ന് ശശി തരൂർ!

Divya John
 ഉമ്മൻ ചാണ്ടിയ്ക്ക് ചികിത്സ പണമില്ലായിരുന്നു,പണമില്ലാതെ ചികിത്സ മുടങ്ങിയെന്ന് ശശി തരൂർ! കെപിസിസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണം -ഹൃദയാജ്ഞലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ശശി തരൂർ. ലക്ഷക്കണക്കിന് ആളുകൾക്ക് ചികിത്സാ സഹായവും സൗജന്യ ചികിത്സാ പദ്ധതികളും ആവിഷ്‌കരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സ്വന്തം ചികിത്സ നടത്താൻ പണമില്ലായിരുന്നെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. അദ്ദേഹത്തിന്റെ ചികിത്സാ ചെലവ് ഏറ്റെടുക്കാൻ എഐസിസി തയ്യാറായിരുന്നു. എന്നാൽ അമേരിക്കയിലെ ഭീമമായ സാമ്പത്തിക ചെലവ് ഭയന്ന് ചികിത്സ വേണ്ടെന്നുവച്ച് അദ്ദേഹം മടങ്ങിപ്പോരാൻ തീരുമാനിച്ചു. നാലു തവണ നടത്തിയ ജന സമ്പർക്ക പരിപാടിയിലെ ഏറ്റവും വലിയ പാഠം എന്തായിരുന്നുവെന്ന് ഉമ്മൻ ചാണ്ടിയോട് ചോദിച്ചപ്പോൾ, കേരളത്തിനു വേണ്ടത് ആരോഗ്യ സംരക്ഷണ നടപടികളാണെന്നാണ് അദ്ദേഹം പറഞ്ഞത്.



അതുകൊണ്ടാണ് അദ്ദേഹം ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കാരുണ്യ പദ്ധതിയും കോക്ലിയർ ഇംപ്ലാന്റേഷനും ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചത്. ആരോഗ്യം അവകാശമാക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം ഇനിയും സഫലമായിട്ടില്ല. 19000 ദിവസം ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയെ ഒറ്റയ്ക്ക് ഒരിക്കലും കാണാൻ സാധിച്ചിട്ടില്ല. റെയിൽവെ സ്റ്റേഷനിലെ ആൾക്കുട്ടത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഓഫീസിലെ ജനത്തിരക്കെന്നും ശശി തരൂർ പറഞ്ഞു.ഉമ്മൻചാണ്ടിയോട് പല വിയോജിപ്പുകളും യോജിപ്പുകളും ഉണ്ടായിരുന്നെങ്കിലും അത് തുറന്നു പറഞ്ഞുകൊണ്ട് നിലപാടെടുത്തവരായിരുന്നു തങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ഇപ്പോൾ വിയോജിപ്പുള്ളവരോട് അടിച്ചമർത്തൽ മനോഭാവം വളർന്നിരിക്കുകയാണ് എന്നും പിണറായി വിജയൻ പറഞ്ഞു. ഇരു ചേരികളിൽ നിൽക്കുമ്പോഴും തങ്ങൾ ഇരുവരുടെയും ബന്ധത്തിന് ഒരു കോട്ടവും ഉണ്ടായിട്ടില്ല.



 മുഖ്യമന്ത്രിയായി തന്നെ തെരഞ്ഞെടുത്തപ്പോൾ താൻ ആദ്യം ചെന്നു കണ്ടത് ഉമ്മൻചാണ്ടിയെ ആയിരുന്നെന്നും പിണറായി വ്യക്തമാക്കി. ഉമ്മൻചാണ്ടിക്ക് ജയിച്ചു കഴിഞ്ഞാൽ പാർട്ടികൾ തമ്മിൽ വേർതിരിവില്ലെന്ന് പന്ന്യൻ രവീന്ദ്രൻ അനുസ്മരിച്ചു.
സംസ്ഥാനത്തെമ്പാടും ഉമ്മൻചാണ്ടി അനുസ്മരണ യോഗങ്ങൾ നടക്കുകയാണ്. ഒരു സ്ത്രീയുടെ പേരിൽ ഏറെ പഴി കേട്ടയാളാണ് ഉമ്മൻചാണ്ടിയെന്ന് സിപിഎം നേതാവ് ജി സുധാകരൻ പറഞ്ഞു. താൻ ഉമ്മൻചാണ്ടിക്കെതിരെ ഒരു വാക്കുപോലും ആ വിഷയത്തിൽ പറഞ്ഞില്ല. അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് നമുക്ക് ബോധ്യപ്പെടണ്ടേ? അദ്ദേഹത്തെക്കുറിച്ച് എന്തെല്ലാം എഴുതി? രാഷ്ട്രീയ പ്രവർത്തകർക്കും മൗലികാവകാശങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 



പ്രതിപക്ഷത്തോടുള്ള ബഹുമാനം പ്രധാനമാണ്. പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല പാർട്ടിസ്നേഹം. നാലു തവണ നടത്തിയ ജന സമ്പർക്ക പരിപാടിയിലെ ഏറ്റവും വലിയ പാഠം എന്തായിരുന്നുവെന്ന് ഉമ്മൻ ചാണ്ടിയോട് ചോദിച്ചപ്പോൾ, കേരളത്തിനു വേണ്ടത് ആരോഗ്യ സംരക്ഷണ നടപടികളാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടാണ് അദ്ദേഹം ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് കാരുണ്യ പദ്ധതിയും കോക്ലിയർ ഇംപ്ലാന്റേഷനും ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചത്. ആരോഗ്യം അവകാശമാക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം ഇനിയും സഫലമായിട്ടില്ല.

Find Out More:

Related Articles: