പ്രിയപ്പെട്ടയാളെ നഷ്ടമായ വേദന; എത്ര ക്രൂരമാണ് ഈ വിധിഎന്ന് എംജി ശ്രീകുമാർ!

Divya John
 പ്രിയപ്പെട്ടയാളെ നഷ്ടമായ വേദന; എത്ര ക്രൂരമാണ് ഈ വിധിഎന്ന് എംജി ശ്രീകുമാർ! സംഗീത കുടുംബത്തിൽ ജനിച്ച എംജി ബാങ്കിലെ ജോലി കളഞ്ഞായിരുന്നു സിനിമയിലെത്തിയത്. അച്ഛനും ചേട്ടനും ചേച്ചിയും പാട്ടുകാരാണ്. അപ്പോൾ പിന്നെ ഈ രംഗത്തല്ലാതെ വേറെ എങ്ങോട്ട് എത്തിപ്പെടാനാണെന്നായിരുന്നു മുൻപ് അദ്ദേഹം ചോദിച്ചത്. ചേട്ടനൊപ്പം കച്ചേരി അവതരിപ്പിച്ച് തുടങ്ങി പിന്നീട് സിനിമകളിലും പാടിത്തുടങ്ങുകയായിരുന്നു എംജി. റെക്കോർഡിംഗ് സമയത്തൊക്കെ ചേട്ടന്റെ അടുത്ത് നിന്ന് നന്നായി വഴക്ക് കേട്ടിട്ടുണ്ട്. ഞാൻ പാടുന്നില്ലെന്ന് പറഞ്ഞ് മാറി നിന്ന സംഭവങ്ങളൊക്കെയുണ്ട്. അതൊക്കെ ആ സമയത്തേയുള്ളൂ. പിന്നെ പിണക്കമൊന്നും വെച്ചിരിക്കുന്നവരല്ല ഞങ്ങളെന്ന് എംജി പറഞ്ഞിരുന്നു. മലയാളികളുടെ പ്രിയ ഗായകരിലൊരാളാണ് എംജി ശ്രീകുമാർ. സ്റ്റേജ് ഷോകളും ചാനൽ പരിപാടികളും യൂട്യൂബ് ചാനലുമൊക്കെയായി സജീവമാണ് അദ്ദേഹം.



 യൂട്യൂബ് ചാനലിലൂടെയായി സിനിമാജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് വാചാലനാവാറുണ്ട്. ടോപ് സിംഗർ റിയാലിറ്റി ഷോയിലെ പ്രധാന വിധികർത്താക്കളിലൊരാൾ എംജിയാണ്. കുരുന്ന് ഗായകരുടെ പാട്ടിന് അങ്ങേയറ്റത്തെ പോത്സാഹനമാണ് അദ്ദേഹം നൽകുന്നത്. എംജിയുടെ കമന്റ് കേൾക്കാനായി മാത്രം ഷോ കാണാറുണ്ടെന്നാണ് ചിലർ പറയാറുള്ളത്. അതേ സമയം തന്നെ ഇത്രയധികം വലിച്ച് നീട്ടിയുള്ള സംസാരം വേണ്ടിയിരുന്നില്ലെന്നുള്ള അഭിപ്രായങ്ങളുമുണ്ട്. വിജയകരമായി മുന്നേറുകയാണ് ടോപ് സിംഗർ. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം അദ്ദേഹം സോഷ്യൽമീഡിയയിലൂടെ പങ്കിടാറുണ്ട്. തന്റെ അടുത്ത സുഹൃത്തിന്റെ വിയോഗവാർത്ത അറിഞ്ഞതിന്റെ സങ്കടത്തിലാണ് എംജി.



 ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം സങ്കടം പങ്കുവെച്ചത്. സഹിക്കാൻ പറ്റുന്നില്ല എന്റെ പൊന്നു സഹോദരാ ഈ വേർപാട് . മരണമില്ലാത്ത ഒരുപാട് ഓർമകൾ. ആന്റണി മൈ ബെസ്റ്റ് ഫ്രണ്ട്. നിസ്സാരം ഒരു കൊതുക്, ഡെങ്കി. വെറും 3 ദിവസം. എത്ര ക്രൂരമാണ് ഈ വിധി. നിമ്മിക്കും മക്കൾക്കും ഈ വിയോഗം താങ്ങാനുള്ള ശേഷി ദൈവം നൽകട്ടെ എന്നായിരുന്നു കുറിപ്പ്. ഇദ്ദേഹത്തിന്റെ വിയോഗം താങ്ങാൻ പ്രിയപ്പെട്ടവർക്ക് ഈശ്വരൻ കരുത്ത് നൽകട്ടെ എന്നായിരുന്നു കമന്റുകൾ. ഇതാരാണെന്ന് ഒരാൾ ചോദിച്ചപ്പോൾ കൊച്ചിയിലെ എന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നായിരുന്നു എംജിയുടെ മറുപടി.



സൗഹൃദത്തിന് ഏറെ പ്രാധാന്യം നൽകുന്നൊരാളാണ് എംജി. മോഹൻലാലും പ്രിയദർശനും സുരേഷ് കുമാറുമെല്ലാം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളാണ്. അന്നത്തെ സൗഹൃദം ഇന്നും ഇവർ നിലനിർത്തുന്നുണ്ട്. മോഹൻലാലിന് വേണ്ടി പാടുമ്പോൾ പ്രത്യേകമായൊരു സന്തോഷം തോന്നാറുണ്ടെന്ന് എംജി പറഞ്ഞിരുന്നു. മോഹൻലാൽ തന്നെയാണ് പാടുന്നതെന്നാണ് തോന്നാറുള്ളതെന്നായിരുന്നു ആരാധകരും പറഞ്ഞത്. ഇവരുടെ കോംപോ സിനിമാലോകത്തും പ്രേക്ഷകർക്കിടയിലും എപ്പോഴും ചർച്ചയാണ്.

Find Out More:

Related Articles: