രാജ്യംവിട്ട ഷെയ്ഖ് ഹസീന ഇന്ത്യയിൽ തിരിച്ചെത്തി!

Divya John
ഉത്തർ പ്രദേശിലെ ഗാസിയബാദിലുള്ള ഹിൻഡൺ എയർ ഫോഴ്സ് ബേസിൽ ഷെയ്ഖ് ഹസീനയെയും വഹിച്ചുള്ള ബംഗ്ലാദേശ് സൈനിക വിമാനം തിങ്കളാഴ്ച വൈകുന്നേരം ലാൻഡ് ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ബംഗ്ലാദേശ് പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചതിന് പിന്നാലെ രാജ്യംവിട്ട ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി.പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ വൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് 76കാരിയായ ഷെയ്ഖ് ഹസീന പദവി ഒഴിഞ്ഞ് രാജ്യംവിട്ടത്. ബംഗ്ലാദേശ് സർക്കാരിൻ്റെ നിയന്ത്രണം ആർമി ഏറ്റെടുത്തു.ഇന്ത്യയിൽനിന്ന് പെട്ടെന്ന് തന്നെ ലണ്ടനിലേക്ക് തിരിക്കാനാണ് ഷെയ്ഖ് ഹസീന ആലോചിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്.ഒരു മാസമായി തുടരുന്ന പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറിയതോടെ 300ലധികം പേർ കൊല്ലപ്പെട്ടു. ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ടു 



പ്രതിഷേധം നടത്തിയവരെ ഭരണകക്ഷിയായ അവാമി ലീഗ് നേരിട്ടതോടെ വൻ സംഘർഷം അരങ്ങേറുകയായിരുന്നു. ഇതോടെ സൈന്യത്തിൻ്റെ അന്ത്യശാസനം ഉണ്ടായതിനെ തുടർന്നാണ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചതും രാജ്യംവിട്ടതും.ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ തസ്തികകളിൽ 30 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ഭരണകൂടത്തിൻ്റെ തീരുമാനമാണ് വൻ പ്രതിഷേധത്തിന് വഴിവെച്ചത്. ഭരണകക്ഷിയായ അവാമി ലീഗിൻ്റെ അനുയായികളെ സഹായിക്കാനാണ് സംവരണം ഏർപ്പെടുത്തിയതെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. 



ഇത് പിൻവലിച്ച് നിയമനം മെറിറ്റ് അടിസ്ഥാനത്തിലാക്കണമെന്നാണ് ഇവർ ഉയർത്തുന്ന ആവശ്യം. ഞായറാഴ്ച മാത്രം നടന്ന സംഘർഷത്തിൽ 100 പേർ കൊല്ലപ്പെടുകയും 1000ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.തലസ്ഥാനമായ ധാക്കയിൽനിന്ന് സഹോദരി ഷെയ്ഖ് റെഹാനയ്ക്കൊപ്പമാണ് ഷെയ്ഖ് ഹസീന ബംഗ്ലാദേശ് സൈനിക വിമാനത്തിൽ ഇന്ത്യയിലേക്ക് പുറപ്പെട്ടത്. പശ്ചിമ ബംഗാളിലോ ത്രിപുരയിലോ വിമാനം ലാൻഡ് ചെയ്തേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു.  ഇന്ത്യയിൽനിന്ന് പെട്ടെന്ന് തന്നെ ലണ്ടനിലേക്ക് തിരിക്കാനാണ് ഷെയ്ഖ് ഹസീന ആലോചിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്.ഒരു മാസമായി തുടരുന്ന പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറിയതോടെ 300ലധികം പേർ കൊല്ലപ്പെട്ടു.  



ഇതിനിടെയാണ് ഡൽഹിക്ക് തൊട്ടടുത്ത് ഗാസിയബാദിലുള്ള ഹിൻഡൺ എയർ ഫോഴ്സ് ബേസിൽ ഷെയ്ഖ് ഹസീന വിമാനമിറങ്ങിയത്.സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) അതീവ ജാഗ്രതയിലാണ്. ബംഗ്ലാദേശുമായി 4096 കിലോമീറ്ററാണ് ഇന്ത്യ കര അതിർത്തി പങ്കിടുന്നത്. ഈ ഭാഗങ്ങളിൽ എന്തിനും സജ്ജമാകാൻ ഉന്നത ബിഎസ്എഫ് ഉദ്യോഗസ്ഥർ താഴേത്തട്ടിൽ നിർദേശം നൽകിയതായി റിപ്പോർട്ടുണ്ട്. ഇന്ത്യൻ റെയിൽവേയും എയർ ഇന്ത്യയും ബംഗ്ലാദേശിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചു.

Find Out More:

Related Articles: