13 ലക്ഷം സർക്കാർ ജീവനക്കാർക്ക് ഉത്തർപ്രദേശിൽ ശമ്പളം മുടങ്ങിയേക്കും!

Divya John
 13 ലക്ഷം സർക്കാർ ജീവനക്കാർക്ക് ഉത്തർപ്രദേശിൽ ശമ്പളം മുടങ്ങിയേക്കും! സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി വലിയ ചർച്ചാ വിഷയമാകുന്നതിനിടെയാണ് ശമ്പള വിതരണത്തിലെ പ്രതിസന്ധിയും ഇരട്ടിപ്രഹരമായത്. മാസത്തിലെ ആദ്യ പ്രവൃത്തി ദിനത്തിൽ വിതരണം ചെയ്യേണ്ട ശമ്പളം വൈകിയെങ്കിലും നൽകാനായതോടെ പ്രതിസന്ധിക്ക് വിരാമമായി. എന്നാൽ ഇപ്പോൾ ബിജെപി ഭരിക്കുന്ന ഉത്തർപ്രദശിൽ ഈ മാസത്തെ ശമ്പളം മുടങ്ങുമോ എന്ന ആശങ്കയിലാണ് 13 ലക്ഷത്തിലധികം സർക്കാർ ജീവനക്കാർ. കേരളത്തിൽ ഒരു വിഭാഗം സർക്കാർ ജീവനക്കാർക്ക് ശമ്പളം വൈകിയത് ഭരണകക്ഷിയായ സിപിഎമ്മിനെ ചെറുതൊന്നുമല്ല സമ്മർദത്തിലാക്കിയത്.2023 ഓഗസ്റ്റ് മാസം പുറപ്പെടുവിച്ച ഉത്തരവിൽ ആ വർഷം ഡിസംബർ 31നകം വിവരങ്ങൾ സമർപ്പിക്കണമെന്നായിരുന്നു സർക്കാർ നിർദേശം.



പിന്നീട് പല തവണ തീയതി നീട്ടി നൽകിയെങ്കിലും ജീവനക്കാരുടെ ഭാഗത്തുനിന്ന് അലംഭാവം തുടർന്നതോടെ സർക്കാർ അന്ത്യശാസനം നൽകിയിരിക്കുകയാണ്.2023 -2024 സാമ്പത്തിക വർഷത്തിലെ ആസ്തിവിവരങ്ങൾ സമർപ്പിക്കാൻ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ, സർക്കാർ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. സംസ്ഥാന സർക്കാരിൻ്റെ 'മാനവ് സംപാദ' പോർട്ടലിലൂടെയാണ് സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരങ്ങൾ കൈമാറേണ്ടത്. ഓഗസ്റ്റ് 31ന് മുൻപ് ആസ്തി വിവരങ്ങൾ സമർപ്പിക്കാത്തവർക്ക് ഈ മാസത്തെ ശമ്പളം അനുവദിക്കേണ്ടെന്ന കടുത്ത നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. കൂടാതെ, സ്ഥാനക്കയറ്റം തടയാനും സർക്കാർ നടപടിയെടുക്കും.



 സർക്കാർ ജീവനക്കാർ ഓഗസ്റ്റ് 31നകം ആസ്തി വിവരങ്ങൾ സമർപ്പിക്കണമെന്നാണ് യോഗി ആദിത്യനാഥ് സർക്കാരിൻ്റെ അന്ത്യശാസനം. ഇല്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് സർക്കാർ മുന്നറിയിപ്പ്. 
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ഇലക്ടോണിക് രൂപത്തിൽ സർക്കാർ സൂക്ഷിക്കുന്നത് മാനസ് സംപാദ എന്ന പോർട്ടലിലൂടെയാണ്. ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻ്റ് സിസ്റ്റം ആണ് പോർട്ടൽ രൂപകൽപന ചെയ്തത്. എൻഐസി ഉത്തർ പ്രദേശ് സ്റ്റേറ്റ് സെൻ്ററിന്റെ കീഴിലാണ് പ്രവർത്തനം.



 പോസ്റ്റിങ്, സ്ഥലംമാറ്റം, ഒഴിവുകൾ, പ്രമോഷനുകൾ തുടങ്ങിയ ജീവനക്കാരുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പോർട്ടലിൽ ലഭ്യമാണ്. ഉത്തർ പ്രദേശിൽ 17,88,000 ലക്ഷത്തിലധികം സർക്കാർ ജീവനക്കാരുണ്ടെന്നാണ് സിഎൻബിസി ടിവി 18ൻ്റെ റിപ്പോർട്ട്. ഇതിൽ 26 ശതമാനം പേർ മാത്രമാണ് മാനവ് സംപാദ പോർട്ടലിലൂടെ ആസ്തിവിവരങ്ങൾ കൈമാറിയത്. 13 ലക്ഷത്തിലധികം ജീവനക്കാരാണ് വിവരങ്ങൾ സമർപ്പിക്കാനുള്ളത്. ആസ്തിവിവരങ്ങൾ അറിയിക്കുന്നതിലൂടെ സുതാര്യതയും ഉത്തരവാദിത്തവും വർധിക്കുമെന്നാണ് സർക്കാരിന്റെ പക്ഷം.

Find Out More:

Related Articles: