നവകേരള സദസ്സിനിടയിലെ രക്ഷാപ്രവർത്തന പരാമർശം: പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി! എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ സ്വകാര്യ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. പരാതി അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം സെൻട്രൽ പോലീസിന് കോടതി നിർദേശം നൽകി. നവകേരള സദസ്സിനിടയിലെ രക്ഷാപ്രവർത്തന പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. "പ്രവർത്തകരെ തള്ളിമാറ്റുകയാണ് ചെയ്തത്. അത് രക്ഷിക്കാനല്ലേ. ജീവൻ രക്ഷിക്കാനല്ലേ. ജീവൻ അപകടപെടുത്താനുള്ള തരത്തിൽ ചാടിവരുമ്പോൾ അതിനെ നല്ല ബലം പ്രയോഗിച്ചു തന്നെ അങ്ങോട്ട് മാറ്റണമല്ലോ. ആ മാറ്റലാണ് നടക്കുന്നത്.
ഞാൻ കണ്ടുകൊണ്ടിരിക്കുകയല്ലേ. ഞാനാ ബസിൻ്റെ മുന്നിലിരിക്കുകയല്ലേ. എൻ്റെ കൺമുന്നിനല്ലേ ഇത് നടക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസിനു പുറമേ ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് നേരിട്ടത് രക്ഷാപ്രവർത്തനമാണെന്ന വിവാദ പരാമർശത്തിലാണ് നടപടി. മുഖ്യമന്ത്രി കൊച്ചിയിലെ നവകേരള സദസ്സിനിടയിൽ നടത്തിയ പ്രസ്താവന അടക്കം ഉൾപ്പെടുത്തിയാണ് മുഹമ്മദ് ഷിയാസ് പരാതി നൽകിയിരുന്നത്. കുറ്റകൃത്യം ചെയ്യാൻ പ്രേരണ നൽകുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നാണ് ഷിയാസിൻ്റെ ആരോപണം. ജീവൻ രക്ഷാരീതിയാണ് ഡിവൈഎഫ്ഐക്കാർ സ്വീകരിച്ചത്.
അത് മാതൃകാപരമായിരുന്നു. ആ രീതികൾ തുടർന്നുപോകണമെന്നാണ് എനിക്ക് അഭ്യർഥിക്കാനുള്ളത്". അവരിങ്ങനെ അയാളെ തള്ളിമാറ്റുകയാണ്. നമ്മളെല്ലാവരും കണ്ടുകൊണ്ടിരുന്ന കാര്യമല്ലേ. അതൊരു അക്രമമാണോ. ബസിൻ്റെ മുന്നിലേക്ക് ചാടി അയാൾ അപകടപ്പെടാതിരിക്കാനുള്ള ജീവൻരക്ഷാ മാർഗമാണ്. അവിടെ നിങ്ങൾക്ക് വേദന പറ്റുമോ എന്ന് നോക്കിയിട്ട് കാര്യമില്ല. അയാളെ പെട്ടെന്ന് തള്ളിമാറ്റുന്നതാണ് പ്രധാനം. ഒരു തീവണ്ടി വരുന്നു, ഒരാൾ അവിടെ കിടപ്പുണ്ടേൽ അയാളെ എടുത്തെറിയില്ലേ ചിലപ്പോൾ. 'രക്ഷാപ്രവർത്തന' പരാമർശം നിയമസഭയിലും മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു.
"ഞങ്ങളുടെ വാഹനത്തിന് മുന്നിലേക്ക് ഈ ആളുകൾ ചാടിവീഴുകയാണ്. അവരെ പിടിച്ചുമാറ്റുന്നു. പിടിച്ചുമാറ്റിയത് അവരുടെ ദേഹത്ത് തട്ടാതിരിക്കാനല്ലേ. അതല്ലേ ഞാൻ പറഞ്ഞത്. അതെങ്ങനെ കുറ്റകരമാകും. കണ്ട വസ്തുത പറയാൻ ഞാൻ ബാധ്യസ്ഥനല്ലേ"- മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെ രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശൻ മഹാരാജാവാണെന്ന തോന്നൽ മുഖ്യമന്ത്രിക്ക് ഉണ്ടായെന്ന് ആഞ്ഞടിച്ചു. മറുപടിയുമായി രംഗത്തെത്തിയ മുഖ്യമന്ത്രി താൻ മഹാരാജാവല്ലെന്നും ജനങ്ങളുടെ ദാസനാണെന്നും പറഞ്ഞു.