സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ച് ബിജെപി; സൈനി തന്നെ മുഖ്യമന്ത്രി! പഞ്ചകുലയിലെ ദസറ മൈതാനത്ത് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യവാചകം ചൊല്ലി അധികാരമേൽക്കും. ഗവർണർ ബന്ദാരു ദത്താത്രേയ സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർ, പാർട്ടിയുടെ മുതിർന്ന നേതാക്കൾ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. ഹരിയാനയിൽ ഈ മാസം 17ന് ബിജെപിയുടെ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.ആദ്യ മന്ത്രിസഭാ യോഗത്തിൽ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളുടെ പ്രഖ്യാപനം സംബന്ധിച്ച തീരുമാനമുണ്ടാകും. ഇക്കാര്യം കേന്ദ്രമന്ത്രിയും മുൻ ഹരിയാന മുഖ്യമന്ത്രിയുമായ മനോഹർ ലാൽ ഖട്ടർ ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനെ ഹരിയാന തെരഞ്ഞെടുപ്പ് ഫലം സാധ്വീനിക്കുമെന്നും ഖട്ടർ പറഞ്ഞു.
ഹരിയാന മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ പരാമവധി മന്ത്രിമാരുടെ എണ്ണം 14 ആണ്. ജാതിസമവാക്യങ്ങളടക്കം പരിഗണിച്ചാകും മന്ത്രിമാരെ തെരഞ്ഞെടുക്കുക. ജാട്ട്, ഖത്രി, ബ്രാഹ്മണ, ഒബിസി, എസ്‍സി എംഎൽഎമാർക്കാകും പ്രഥമ പരിഗണന നൽകുക. നായബ് സിങ് സൈനി സർക്കാരിലെ മന്ത്രിമാരായിരുന്ന, ജാട്ട് വിഭാഗത്തിൽ നിന്നുള്ള മഹിപാൽ ദണ്ഡ, ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള മൂൽ ചന്ദ് ശർമ എന്നിവരെ നിലനിർത്തിയേക്കുമെന്ന റിപ്പോർട്ടുണ്ട്. ബാക്കിയുള്ള 11 മന്ത്രിമാരും പുതുമുഖങ്ങളായേക്കും. അതേസമയം ഭരണം പിടിക്കാമെന്നു കണക്കുകൂട്ടിയ കോൺഗ്രസിന് സീറ്റുകൾ വർധിപ്പിക്കാനായെങ്കിലും കേവലഭൂരിപക്ഷം നേടാനായില്ല. കോൺഗ്രസിന് 37 സീറ്റുകൾ ലഭിച്ചപ്പോൾ ഐഎൽഎൽഡി രണ്ടിടത്തും സ്വതന്ത്രർ മൂന്നിടത്തും വിജയിച്ചു.
മുൻ സർക്കാരിൻ്റെ ഭാഗമായിരുന്ന ജെജെപിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനും കഴിഞ്ഞില്ല. ഡൽഹിക്കും പഞ്ചാബിനും പുറമേ ഹരിയാനയിൽ കൂടി സജീവമാകാനുള്ള എഎപിയുടെ നീക്കങ്ങളും വോട്ടായി മാറിയില്ല. എഎപിക്ക് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല. മുഖ്യമന്ത്രിയായിരുന്ന നായബ് സിങ് സൈനിയെ തന്നെ ബിജെപി തുടരാൻ അനുവദിച്ചേക്കുമെന്നാണ് സൂചന. മനോഹർ ലാൽ ഖട്ടറിനെ നീക്കി സംസ്ഥാന അധ്യക്ഷനായിരുന്ന സൈനിയെ മുഖ്യമന്ത്രിസ്ഥാനത്ത് എത്തിച്ചായിരുന്നു ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടതും മിന്നും വിജയം നേടിയതും. ഒബിസി വിഭാഗത്തിൽപെട്ട നായബ് സിങ് സൈനിക്ക് തന്നെ ബിജെപി വീണ്ടും അവസരം നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ 48 സീറ്റുകൾ നേടിയാണ് ബിജെപി ഭരണം നിലനിർത്തിയത്. മുൻവർഷത്തേക്കാൾ എട്ടു സീറ്റുകൾ വർധിപ്പിച്ച് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടാനും പാർട്ടിക്ക് സാധിച്ചു. പഞ്ചകുലയിലെ ദസറ മൈതാനത്ത് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യവാചകം ചൊല്ലി അധികാരമേൽക്കും. ഗവർണർ ബന്ദാരു ദത്താത്രേയ സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർ, പാർട്ടിയുടെ മുതിർന്ന നേതാക്കൾ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും.