കോൺഗ്രസിൽ സ്ഥാനങ്ങൾ കിട്ടാത്തതിന്റെ പേരിൽ പ്രതിക്ഷേധിക്കുകയാണെങ്കിൽ ആദ്യം പ്രതിഷേധിക്കേണ്ടത് ഞാൻ: രമേശ് ചെന്നിത്തല! താൻ എല്ലാവർക്കും മാതൃകയാണെന്നും ചെന്നിത്തല പറഞ്ഞു. ഗുരുവായൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലർ സ്വതന്ത്രരായി വരുന്നത് കുത്തഴിഞ്ഞെന്ന് പറയാനാവില്ല. കോൺഗ്രസിൽ സ്ഥാനങ്ങൾ കിട്ടാത്തതിന്റെ പേരിൽ പ്രതിക്ഷേധിക്കുകയാണെങ്കിൽ താൻ ആണ് ആദ്യം കോൺഗ്രസിൽ പ്രതിഷേധിക്കേണ്ടത് രമേശ് ചെന്നിത്തല. വയനാടും പാലക്കാടും ചേലക്കരയും യു.ഡി.എഫ് മികച്ച വിജയം നേടും എന്ന് ചെന്നിത്തല ഗുരുവായൂരിൽ പറഞ്ഞു. ഒരു സ്ഥാനത്തും ഇരിക്കാതെ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന നിരവധി കോൺഗ്രസ് പ്രവർത്തകർ ഉണ്ടെന്ന് എപ്പോഴും ഓർക്കണമെന്ന് ചെന്നിത്തല പറഞ്ഞു. പാലക്കാട് ആരെ കിട്ടിയാലും സ്ഥാനാർഥിയാക്കാൻ കാത്തിര്ക്കുന്നവരാണ് സിപിഎം.
എന്നും ചെന്നിത്തല പറഞ്ഞു.പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തലിനെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് പി.സരിൻ ഇടഞ്ഞത്. സരിൻ പാർട്ടിയിലെത്തിയിട്ട് കുറച്ച് വർഷങ്ങളേ ആയിട്ടുള്ളൂ. താൻ തന്നെ മുൻകൈയെടുത്താണ് ഒറ്റപ്പാലം സീറ്റ് നൽകിയത്. എന്ന് ചെന്നിത്തല കൂട്ടിചേർത്തു. സ്ഥാനാർഥിത്വം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആരും സ്വതന്ത്രരായി വരുന്നത് ശരിയായ പ്രവർത്തനം അല്ല. സ്ഥാനാർഥിത്വം ലഭിക്കാത്തവർ സ്വതന്ത്രരായി മുമ്പും രംഗത്തുവന്നിട്ടുണ്ട്. എന്നാൽ അതെന്നും ഒരു ശരിയായ പ്രവർത്തനം ആയി കാണുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. പാലക്കാട്ടെ സ്ഥാനാർഥിത്വം പുനഃപരിശോധിക്കണം, തിരുത്തൽ ആവശ്യമാണെന്നും അതിനായി കാത്തിരിക്കുന്നു എന്നും ഇന്നലെയാണ് പി. സരിൻ വാർത്ത സമ്മേളനം വിളിച്ച് പറഞ്ഞത്. നേതൃത്വത്തിനെതിരെ രൂക്ഷമായ രീതിയിൽ ആണ് വിമർശനം നടത്തിയത്.
ഇതിന് പ്രതികരണമായാണ് രമേഷ് ചെന്നിത്തല എത്തിയത്. സരിൽ എന്ന് വ്യക്തിക്ക് മാത്രമല്ല ഈ പ്രശ്നം, ഇപ്പോൾ നമ്മൾ പാർട്ടിയിലെ ജീർണത ചർച്ച ചെയ്യപ്പെടണമെന്നും സരിൽ ഇന്ന് പാലക്കാട് പറഞ്ഞു. പ്രശ്നങ്ങളെ പറ്റി പറയാൻ പാർട്ടി ഫോറങ്ങൾ ഒരുക്കുന്നില്ല. നോന്നിയത് പോയെ കാര്യങ്ങൾ പോകുന്ന ഒരു രീതിയാണ് ഇപ്പോൾ ഉള്ളത്. പാർട്ടിയിൽ പ്രവർത്തകർക്ക് അധികം പ്രതീക്ഷ വേണ്ട. ഇപ്പോൾ നടക്കുന്ന പല കാര്യങ്ങളും ശരിയായ രീതിയിൽ അല്ലെന്നും സരിൻ പറഞ്ഞു. അതേസമയം, ഇന്ന് വീണ്ടും നേതൃത്വത്തിനെതിരെ ശക്തമായ പോരാട്ടം തുടങ്ങിയിരിക്കുകയാണ് സരിൻ. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരേയു സരിൻ വലിയ രീതിയിലുള്ള വിമർശനം ആണ് ഉയർത്തുന്നത്. വിഡി സതീശനാണ് സംഘടന സംവിധാനം ഇത്രയും ദുർബലമാക്കിയത് എന്ന് സരിൻ ആരോപിച്ചു.
വയനാടും പാലക്കാടും ചേലക്കരയും യു.ഡി.എഫ് മികച്ച വിജയം നേടും എന്ന് ചെന്നിത്തല ഗുരുവായൂരിൽ പറഞ്ഞു. ഒരു സ്ഥാനത്തും ഇരിക്കാതെ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന നിരവധി കോൺഗ്രസ് പ്രവർത്തകർ ഉണ്ടെന്ന് എപ്പോഴും ഓർക്കണമെന്ന് ചെന്നിത്തല പറഞ്ഞു. പാലക്കാട് ആരെ കിട്ടിയാലും സ്ഥാനാർഥിയാക്കാൻ കാത്തിര്ക്കുന്നവരാണ് സിപിഎം. എന്നും ചെന്നിത്തല പറഞ്ഞു. പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തലിനെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് പി.സരിൻ ഇടഞ്ഞത്. സരിൻ പാർട്ടിയിലെത്തിയിട്ട് കുറച്ച് വർഷങ്ങളേ ആയിട്ടുള്ളൂ. താൻ തന്നെ മുൻകൈയെടുത്താണ് ഒറ്റപ്പാലം സീറ്റ് നൽകിയത്. എന്ന് ചെന്നിത്തല കൂട്ടിചേർത്തു.