അന്തർവാഹിനീ യുദ്ധമുറകളിൽ അഗ്രഗണ്യൻ; ആരാണ് കേരള ഗവർണറാകുമെന്ന് പറയുന്ന ദേവേന്ദ്ര കുമാർ ജോഷി!

Divya John
 അന്തർവാഹിനീ യുദ്ധമുറകളിൽ അഗ്രഗണ്യൻ; ആരാണ് കേരള ഗവർണറാകുമെന്ന് പറയുന്ന ദേവേന്ദ്ര കുമാർ ജോഷി! ബിഷ്ണുപാദ റായി എംപിക്കും ദേവേന്ദ്ര കുമാർ ജോഷിക്കുമിടയിൽ ഏറെക്കാലമായി പുകഞ്ഞു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ഇക്കഴിഞ്ഞ ആഴ്ചയിൽ പൊട്ടിത്തെറിയായി പുറത്തുവന്നു. ബിഷ്ണുബാദ റായി ഒരു വാർത്താ സമ്മേളനം വിളിച്ച് ഗവർണർക്കെതിരെ ആഞ്ഞടിച്ചു. ദ്വീപുകളുടെ വികസന ഏജൻസി ചെയർമാൻ കൂടിയായ ഗവർണർ ദേവേന്ദ്ര കുമാർ ജോഷി ദ്വീപിലെ വികസനത്തിന് തടസ്സം നിൽക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഗവർണറെ അടിയന്തിരമായി നീക്കം ചെയ്യണമെന്നും റായി ആവശ്യപ്പെട്ടു. ദേവേന്ദ്ര കുമാർ ജോഷിക്കെതിരെ റായി രംഗത്തു വന്നതിനു പിന്നാലെയാണ് അദ്ദേഹത്തെ കേരളത്തിലെ ഗവർണറാക്കാൻ നീക്കം നടക്കുന്നതായി വാർത്തകൾ വരുന്നത്. ബിജെപിയുടെ തന്നെ പാർലമെന്റംഗം വികസനംമുടക്കിയെന്ന് വിളിക്കുന്ന ദേവേന്ദ്ര കുമാർ ജോഷിയായിരിക്കും കേരളത്തിന്റെ അടുത്ത ഗവർണറെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.



ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. ആരാണ് ദേവേന്ദ്ര കുമാർ ജോഷി എന്ന് നമുക്കൊന്ന് വിശദമായി അറിയാം.ഇന്ത്യൻ നേവിയുടെ ഇരുപത്തൊന്നാമത് ചീഫ് ഓഫ് നേവൽ സ്റ്റാഫ് ആയി വിരമിച്ചയാളാണ് ദേവേന്ദ്ര കുമാർ ജോഷി. 2012 ഓഗസ്‌റ്റ് 31 മുതൽ 2014 ഫെബ്രുവരി 26 വരെയായിരുന്നു ഓഫീസിലുണ്ടായിരുന്നത്.ഇദ്ദേഹം നേവിയിൽ സ്തുത്യർഹമായ സേവനമാണ് അനുഷ്ഠിച്ചത്. പരമ വിശിഷ്ട സേവാ മെഡൽ അടക്കം നിരവധി ബഹുമതികൾ അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിൽ സ്വന്തമാക്കിയിട്ടുണ്ട്. 2014ൽ ഇദ്ദേഹം രാജി വെച്ച് ഒഴിയുകയായിരുന്നു. തുടർച്ചയായി ചില അപകടങ്ങൾ നടക്കുകയും നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു രാജി. ഇങ്ങനെ നാവികസേനാ മേധാവി പദം രാജിവെക്കുന്ന ആദ്യത്തെയാളായി മാറി ദേവേന്ദ്ര കുമാർ ജോഷി.



 ഫോറസ്‌റ്റ് സർവീസ് ഉദ്യോഗസ്ഥനായിരുന്ന ഹിര ബല്ലഭ് ജോഷിയുടെയും ഹസ്‌ന ജോഷിയുടെയും മകനായി 1954 ജൂലൈ നാലിനാണ് ജനനം. പിതാവിന് സ്ഥലംമാറ്റം ലഭിക്കുന്നതനുസരിച്ച് പലയിടങ്ങളിലായി പഠനം പൂർത്തിയാക്കി. ഡൽഹി സർവകലാശാലയുടെ കീഴിലുള്ള ഹൻസ് രാജ് കോളജിൽ നിന്നും, ഇന്ത്യൻ നേവൽ അക്കാദമിയിൽ നിന്നും പഠനം പൂർത്തിയാക്കിയ ദേവേന്ദ്ര കുമാർ ജോഷി 1974 ഏപ്രിൽ ഒന്നിന് ഇന്ത്യൻ നേവിയിൽ ചേർന്നു.
കടലിന്റെ നിഗൂഢതകളാണ് തന്നെ നേവിയിലെ ജോലി തിരഞ്ഞെടുപ്പിച്ചതെന്ന് പറയാറുണ്ട് ദേവേന്ദ്ര കുമാർ ജോഷി. മലമ്പ്രദേശങ്ങളിലാണ് താൻ ജനിച്ചതും വളർന്നതുമെല്ലാം. അതുകൊണ്ടു തന്നെ കടലിനോട് വലിയ കൗതുകവും ഇഷ്ടവുമാണ്.



 മലകൾക്കും കടലിനും ഇടയിലുള്ള കേരളത്തിലേക്ക് ദേവേന്ദ്ര കുമാർ ജോഷി വരുമ്പോൾ എന്തായിരിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയമായ തിരഞ്ഞെടുപ്പുകൾ എന്ന ആകാംക്ഷയാണ് നിലനിൽക്കുന്നത്. ബിഷ്ണുപാദ റായി എംപിക്കും ദേവേന്ദ്ര കുമാർ ജോഷിക്കുമിടയിൽ ഏറെക്കാലമായി പുകഞ്ഞു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ഇക്കഴിഞ്ഞ ആഴ്ചയിൽ പൊട്ടിത്തെറിയായി പുറത്തുവന്നു. ബിഷ്ണുബാദ റായി ഒരു വാർത്താ സമ്മേളനം വിളിച്ച് ഗവർണർക്കെതിരെ ആഞ്ഞടിച്ചു. ദ്വീപുകളുടെ വികസന ഏജൻസി ചെയർമാൻ കൂടിയായ ഗവർണർ ദേവേന്ദ്ര കുമാർ ജോഷി ദ്വീപിലെ വികസനത്തിന് തടസ്സം നിൽക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഗവർണറെ അടിയന്തിരമായി നീക്കം ചെയ്യണമെന്നും റായി ആവശ്യപ്പെട്ടു.

Find Out More:

Related Articles: