ആ രണ്ടാം ക്ലാസ്സുകാരി നടൻ വിജയ് സേതുപതിയുടെ മകലായി അഭിനയിച്ച ഷഫ്‌റിൻ; എആർഎമ്മിലെ പാട്ട് കേട്ടുപഠിച്ചത് 15 മിനിറ്റുകൾ കൊണ്ട്!

Divya John
 ആ രണ്ടാം ക്ലാസ്സുകാരി നടൻ വിജയ് സേതുപതിയുടെ മകൾ; എആർഎമ്മിലെ പാട്ട് കേട്ടുപഠിച്ചത് 15 മിനിറ്റുകൾ കൊണ്ട്! 'അങ്ങ് വാന കോണില്' എന്ന് തുടങ്ങുന്ന പാട്ട് തന്നെയാണ്. ആ പാട്ട് പാടി തന്നെ അത്ഭുതപ്പെടുത്തിയ പെൺകുട്ടിയുടെ വീഡിയോ മാല പാർവ്വതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. അതിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണിപ്പോൾ നടി.
വിടുതലൈ പാർട്ട് 2 എന്ന ചിത്രത്തിൽ വിജയ് സേതുപതിയുടെയും മഞ്ജു വാര്യരുടെയും മകളായി അഭിനയിക്കുന്ന ഷഫ്രീൻ ഫാത്തിമ എന്ന് രണ്ടാം ക്ലാസുകാരിയെ കുറിച്ചാണ് പറയുന്നത്. മലയാള ഭാഷയുമായി യാതൊരു ബന്ധവുമില്ലാത്ത ഷഫ്രിൻ എആർഎമ്മിലെ അങ്ങു വാന കോണിലെ എന്ന പാട്ട് യൂട്യൂബ് നോക്കി പഠിച്ചത് ഏതാനും മിനിട്ടുകൾക്കൊണ്ടാണ്. എ ആർ എം എന്ന ചിത്രത്തിലെ പാട്ടുകൾ എല്ലാം ഹിറ്റാണ്, പക്ഷേ പ്രായഭേദമന്യേ എല്ലാവരും ആവർത്തിച്ചു കേൾക്കുന്നത്, 'അങ്ങ് വാന കോണില്' എന്ന് തുടങ്ങുന്ന പാട്ട് തന്നെയാണ്.




സെറ്റിൽ ഷഫ്രിൻ എന്ന രണ്ടാം ക്ലാസുകാരി കൊണ്ടുവരുന്ന എനർജിയെ കുറിച്ചും മാല പാർവ്വതി സംസാരിക്കുന്നുണ്ട്. എല്ലാം എളുപ്പത്തിൽ മനസ്സിലാക്കുന്ന, എപ്പോഴും ചുറുചുറുപ്പോടെ ഇരിക്കുന്ന പെൺകുഞ്ഞ്. അത്രയും അറിവും വ്യക്തതയുമുണ്ട് ആ കുഞ്ഞിന്. രാത്രി എത്ര വൈകി അഭിനയിക്കാൻ പറഞ്ഞാലും, ഉറക്കം വരുന്നു എന്നൊന്നും പറയാറില്ല. പുലർച്ചെ നാല് മണിയാവുമ്പോഴേക്കും ഷൂട്ടിങിന് വരും. ഈ പ്രായത്തിൽ ഇത്രയും കഴിവുള്ള കുട്ടിയെ ഞാൻ കണ്ടിട്ടില്ല എന്ന് മാലാ പാർവ്വതി പറയുന്നു. പതിനഞ്ച് മിനിട്ടിനുള്ളിൽ ആദ്യ ഭാഗം കേട്ട് പഠിച്ച്, പാടി ഷഫ്രിൻ മലാ പാർവ്വതിയെ അത്ഭുതപ്പെടുത്തി. അപ്പോഴേക്കും ഷോട്ടിന് സമയമായി മാലാ പാർവ്വതി പോയി. ഷോട്ട് തീർത്ത് നടി തിരിച്ചുവരുമ്പോഴേക്കും, ഷഫ്രിൻ ആ പാട്ട് മുഴുവനായും യൂട്യൂബിൽ കേട്ടു പഠിച്ചിരുന്നു.



അതെല്ലാവരെയും വിസ്മയിപ്പിച്ചു എന്ന് മാല പാർവ്വതി പറയുന്നു. ചിയാൻ വിക്രം നായകനാകുന്ന വീര തീര സൂരൻ എന്ന ചിത്രത്തിലും ഷഫ്രിൻ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ മറ്റൊരു റോളിൽ മാല പാർവ്വതിയും എത്തുന്നു. ഷൂട്ടിങ് ബ്രേക്കിനിടയിൽ തന്റെ മടിയിൽ വന്നു കിടന്ന ആർട്ടിസ്റ്റിന് മാല പാർവ്വതി ഈ പാട്ട് പാടികൊടുക്കുകയുണ്ടായി. ഇത് കേട്ടുവന്ന ഷഫ്രിൻ തനിക്കും അത് പറഞ്ഞു തരാനായി ആവശ്യപ്പെട്ടു. ആദ്യത്തെ രണ്ടു വരി പാടിയപ്പോൾ ആദ്യം ഷഫ്രിന് മനസ്സിലായില്ല. അത് കാരണം യൂട്യൂബിൽ ഈ പാട്ട് കേൾപ്പിച്ചുകൊടുത്ത മാലാ പാർവ്വതി, ഇതിന്റെ തമിഴ് വേർഷൻ ഉണ്ട് എന്നും മോൾക്ക് അത് പഠിക്കാം എന്നും പറഞ്ഞു. പറ്റില്ല, എനിക്ക് മലയാളമാണ് ഇഷ്ടപ്പെട്ടത്, അതു തന്നെ മതി എന്നായി ഷഫ്രിൻ.

Find Out More:

Related Articles: