പ്രിയങ്ക ഗാന്ധി വയനാട്ടിൽ; വമ്പൻ റോഡ് ഷോയോടെ നാമനിർദേശ പത്രികാ സമർപ്പണം!

Divya John
 പ്രിയങ്ക ഗാന്ധി വയനാട്ടിൽ; വമ്പൻ റോഡ് ഷോയോടെ നാമനിർദേശ പത്രികാ സമർപ്പണം!  ചൊവ്വാഴ്ച രാത്രിയോടെ അമ്മ സോണിയ ഗാന്ധിക്കും ഭർത്താവ് റോബർട്ട് വദ്രക്കും മകൻ രെഹാനും ഒപ്പം എത്തി ബത്തേരിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ സപ്തയിൽ തങ്ങിയ പ്രിയങ്ക ഇന്ന് രാവിലെ 10 മണിയോടെ ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലെത്തും. തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെയും കേരളത്തിലെയും മുതിർന്ന നേതാക്കളുടെയും നൂറുകണക്കിന് പ്രവർത്തകരുടെയും ഒപ്പം റോഡ് ഷോയിൽ പങ്കെടുക്കും.  വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി വയനാട്ടിലെത്തി. വോട്ട് അഭ്യർഥിക്കാനും മറ്റു പ്രചാരണ പ്രവർത്തനങ്ങൾക്കുമായി അടുത്ത ദിവസം തന്നെ വീണ്ടും പ്രിയങ്ക വയനാട്ടിലേക്ക് എത്തുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ചിരിക്കുന്ന വിവരം. 



അതേസമയം സോണിയ ഗാന്ധിയും രാഹുലും പ്രിയങ്കയും വദ്രയുമടക്കം നിരവധി വിവിഐപികൾ വയനാട്ടിലെത്തിയ സാഹചര്യത്തിൽ ജില്ല കനത്ത ജാഗ്രതയിലാണ്. റോഡ് ഷോ തുടങ്ങുന്നതിന് മുന്നോടിയായി കൽപ്പറ്റ നഗരത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കും. ദീർഘദൂര വാഹനങ്ങളെ പ്രധാന റോഡുകളിൽനിന്ന് മാറ്റി മറ്റൊരു വഴിയിലൂടെ കടത്തിവിടുകയായിരിക്കും ചെയ്യുക. വഴിയിൽ നാട്ടുകാരുടെ അഭിവാദ്യം സ്വീകരിക്കാൻ ഇറങ്ങിയതിനാൽ 15 മിനിറ്റിന് ശേഷമാണ് പ്രിയങ്ക മറ്റൊരു കാറിലെത്തിച്ചേർന്നത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അടക്കമുള്ള നേതാക്കൾ ഇരുവരെയും സ്വീകരിച്ചു. പത്രികാ സമർപ്പണത്തിന് ശേഷം കൽപ്പറ്റയിൽനിന്ന് ഹെലികോപ്റ്റർ മാർഗം മൈസൂർ വഴി ഡൽഹിയിലേക്ക് യാത്ര തിരിക്കുമെന്നാണ് വിവരം. 



മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് തിരക്കായതിനാൽ രാഹുൽ ഗാന്ധിക്ക് ഇന്നലെ എത്താൻ കഴിഞ്ഞില്ല. ഇന്ന് എത്തുമെന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയും ഇന്നത്തെ പത്രികാ സമർപ്പണ ചടങ്ങിനെത്തുമെന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. നേരത്തെ വിമാനമാർഗം മൈസൂരിൽ എത്തിയ പ്രിയങ്കയും കുടുംബാംഗങ്ങളും സന്ധ്യയോടെയാണ് റോഡ് മാർഗം വയനാട്ടിലേക്ക് തിരിച്ചത്. രാത്രി 8:44ന് സോണിയ ഗാന്ധിയാണ് ആദ്യം സപ്ത റിസോർട്ട് ഹോട്ടലിലേക്ക് എത്തിയത്. സോണിയക്കൊപ്പം പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്രയുമുണ്ടായിരുന്നു.വോട്ട് അഭ്യർഥിക്കാനും മറ്റു പ്രചാരണ പ്രവർത്തനങ്ങൾക്കുമായി അടുത്ത ദിവസം തന്നെ വീണ്ടും പ്രിയങ്ക വയനാട്ടിലേക്ക് എത്തുമെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ചിരിക്കുന്ന വിവരം. അതേസമയം സോണിയ ഗാന്ധിയും രാഹുലും പ്രിയങ്കയും വദ്രയുമടക്കം നിരവധി വിവിഐപികൾ വയനാട്ടിലെത്തിയ സാഹചര്യത്തിൽ ജില്ല കനത്ത ജാഗ്രതയിലാണ്. റോഡ് ഷോ തുടങ്ങുന്നതിന് മുന്നോടിയായി കൽപ്പറ്റ നഗരത്തിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കും.  

Find Out More:

Related Articles: