അമരാവതി റെയിൽ കണക്റ്റിവിറ്റി; അദാനി ഗ്രൂപ്പുമായി ചർച്ച നടത്തി!

Divya John
 അമരാവതി റെയിൽ കണക്റ്റിവിറ്റി; അദാനി ഗ്രൂപ്പുമായി ചർച്ച നടത്തി! വൻ പദ്ധതികൾക്ക് കാതോർക്കുന്ന അമരാവതിയിൽ വൻ നിക്ഷേപങ്ങൾ ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അദാനി ഗ്രൂപ്പുമായി ചർച്ച നടത്തിയതോടെയാണ് ഇക്കാര്യം വീണ്ടും ചർച്ചയായത്. അദാനി ഗ്രൂപ്പിൻ്റെ പ്രതിനിധി സംഘവുമായി തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തിയത്. എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതോടെ അമരാവതി തലസ്ഥാന പദ്ധതിയുടെ പുനർനിർമാണം അതിവേഗത്തിൽ പുരോഗമിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച 57 കിലോമീറ്റർ ദൈർഘ്യമുള്ള അമരാവതി റെയിൽവേ കണക്റ്റിവിറ്റി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അദാനി ഗ്രൂപ്പുമായി ചർച്ച നടത്തിയത്. ജൂലൈ 23ന് ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ ബജറ്റ് പ്രഖ്യാപനത്തിലെ പദ്ധതിയാണ് അമരാവതിയിലേക്കുള്ള റെയിൽ പദ്ധതി.



അദാനി എക്‌സ്‌പോർട്ട് ലിമിറ്റഡ് എംഡി രാജേഷ് അദാനി, അദാനി പോർട്‌സ് ആൻഡ് സെസ് ലിമിറ്റഡ് എംഡി അദാനി കിരൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിക്ഷേപ സാധ്യതകൾ സംബന്ധിച്ച ചർച്ചകൾ നടത്തിയത്. തുറമുഖങ്ങൾ, ഖനനം, റിങ് റോഡ്, ഐടി, ടൂറിസം, എഐ എന്നീ സുപ്രധാന മേഖലകളിലെ നിക്ഷേപം ലക്ഷ്യമാക്കിയാണ് ചർച്ചകൾ നടന്നതെന്നാണ് റിപ്പോർട്ട്. ചർച്ചകളിലെ തീരുമാനങ്ങൾ യാഥാർഥ്യമായാൽ സംസ്ഥാനത്തുടനീളമുള്ള വികസന പ്രവൃത്തികൾ വേഗത്തിലാക്കാനാകും. അമരാവതിയെ ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത നഗരങ്ങളുമായി ബന്ധപ്പിക്കുന്ന റെയിൽ പദ്ധതിയാണ് ഒരുങ്ങുന്നത്. പദ്ധതിക്ക് 2,245 കോടി രൂപയാണ് കണക്കാക്കുന്നത്. അമരാവതിയിൽ നിന്ന് ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂർ, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് കണക്റ്റിവിറ്റി നൽകും. എരുപാലത്തിനും നമ്പൂരിനും ഇടയിൽ അമരാവതി വഴിയുള്ള പുതിയ പാതയുടെ നിർമാണം നാല് വർഷത്തിനുള്ളിൽ പൂർത്തിയാക്കും.



അമരലിംഗേശ്വര സ്വാമി ക്ഷേത്രം, അമരാവതി സ്തൂപം, ധ്യാന ബുദ്ധ പ്രതിമ, ഉണ്ടവല്ലി ഗുഹകൾ, മച്ചിലിപട്ടണം തുറമുഖം, കൃഷ്ണപട്ടണം തുറമുഖം, കാക്കിനാഡ തുറമുഖം എന്നിവടങ്ങളെ ബന്ധിപ്പിക്കുന്നതിന് പദ്ധതി സഹായിക്കും. അമരാവതിയെ ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത, നാഗ്പുർ എന്നീ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന കൃഷ്ണ നദിക്ക് കുറുകെ 3.2 കിലോമീറ്റർ നീളമുള്ള പാലം റെയിൽപ്പാതയുടെ നിർമാണത്തിനും കേന്ദ്രം അംഗീകാരം നൽകിയിട്ടുണ്ട്. അമരാവതിയെ രാജ്യത്തെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നാക്കി മാറ്റാൻ ആഗ്രഹിക്കുന്നതിനാൽ റെയിൽവേ പാലത്തിൻ്റെ നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കുകയാണ് സർക്കാർ. 70,000 കോടി രൂപയുടെ പദ്ധതികളാണ് അമരാവതി കേന്ദ്രമാക്കി സജ്ജമാക്കുന്നത്.



 വിശാഖപട്ടണം റെയിൽവേ സോണിൻ്റെ തറക്കല്ലിടൽ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദാനി എക്‌സ്‌പോർട്ട് ലിമിറ്റഡ് എംഡി രാജേഷ് അദാനി, അദാനി പോർട്‌സ് ആൻഡ് സെസ് ലിമിറ്റഡ് എംഡി അദാനി കിരൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിക്ഷേപ സാധ്യതകൾ സംബന്ധിച്ച ചർച്ചകൾ നടത്തിയത്. തുറമുഖങ്ങൾ, ഖനനം, റിങ് റോഡ്, ഐടി, ടൂറിസം, എഐ എന്നീ സുപ്രധാന മേഖലകളിലെ നിക്ഷേപം ലക്ഷ്യമാക്കിയാണ് ചർച്ചകൾ നടന്നതെന്നാണ് റിപ്പോർട്ട്. ചർച്ചകളിലെ തീരുമാനങ്ങൾ യാഥാർഥ്യമായാൽ സംസ്ഥാനത്തുടനീളമുള്ള വികസന പ്രവൃത്തികൾ വേഗത്തിലാക്കാനാകും.

Find Out More:

Related Articles: