ഇനി വേനലവധിയില്ല; പുതിയ മാറ്റവുമായി സുപ്രീം കോടതി! ഭാഗികമായി പ്രവർത്തിക്കും. എല്ലാ വർഷവും മേയ് മാസം പകുതിയോടെ കോടതി അടയ്ക്കും. പിന്നീട് ജൂലായ് ആദ്യവാരമാണ് തുറക്കുന്നത്. എന്നാൽ ഇനി അങ്ങനെ പൂർണമായും കേടതി അടച്ചിടില്ല. വേനൽലവധിക്കാലത്ത് സുപ്രീം കോടതി അടച്ചിടുന്ന ഒരു പതിവുണ്ട്. എന്നാൽ ഇനിമുതൽ സുപ്രീം കോടതി അടച്ചിടില്ല. ഭാഗികമായി പ്രവർത്തിക്കും. ജഡ്ജിമാർക്കും ജീവനക്കാർക്കും ഇളവ് നൽകികൊണ്ട് അടിയന്തര വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനും സിറ്റിങ്ങുകൾ കുറയുന്ന സമയത്തും സുപ്രീം കോടതി ഫലപ്രദമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുകയാണ് പുതിയ ചട്ടങ്ങൾ ലക്ഷ്യമിടുന്നത്. മേയ് 26 മുതൽ ജൂലായ് 13 വരെയാണ് ഭാഗിക വേനലവധി ഇനി ഉണ്ടായിരിക്കില്ല .
‘ഭാഗിക പ്രവൃത്തി ദിനങ്ങൾ’ ആയിരിക്കും. ജൂലൈ 14 മുതൽ മുഴുവൻ സമയ പ്രവൃത്തി ദിനങ്ങൾ പുനരാരംഭിക്കുകയും ചെയ്യും. 2025 ലേക്കുള്ള കോടതി കലണ്ടർ സുപ്രീം കോടതി പുറത്തിറക്കിയിട്ടുണ്ട്. അതിൽ അവധികാലത്തെ ‘ഭാഗിക പ്രവൃത്തി ദിനങ്ങൾ’ പരാമർശിക്കുന്നത്. ഇതിന്റെ ഭാഗമായി സുപ്രീം കോടതി ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ‘ഭാഗിക പ്രവൃത്തി ദിനങ്ങൾ’ സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിശ്ചയിക്കും. കോടതിയുടെയും ഓഫീസുകളുടെയും അവധി ദിവസങ്ങളുടെ എണ്ണം ചീഫ് ജസ്റ്റിസ് നിശ്ചയിച്ച് ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യണം. തൊണ്ണൂറ്റി അഞ്ച് ദിവസങ്ങളിൽ കവിയരുത് എന്നാണ് നിർദേശം. ഇത് ഞാറാഴ്ചകൾ ഒഴികെയായിരിക്കണം.
നേരത്തെ ഇത് 103 ദിവസങ്ങൾ ആയിരുന്നു. സുപ്രീം കോടതിയുടെ വാർഷിക ഷെഡ്യൂളിൻ്റെ ഘടനയിൽ കാര്യമായ മാറ്റങ്ങൾ പുതിയ നിയമം കൊണ്ടുവരും.വേനലവധി സംബന്ധിച്ച വിവരങ്ങൾ മാത്രമല്ല സുപ്രീം കോടതി മാറ്റം വരുത്തിയിരിക്കുന്നത്. അവധിക്കാല ജഡ്‌ജി എന്ന പദവും ഒഴിവാക്കിയിട്ടുണ്ട്. അവധിക്കാലത്ത് ഒന്നോ, രണ്ടോ കോടതികൾ പ്രവർത്തിച്ചിരുന്നു. എന്നാൽ ഇനി മുതൽ അങ്ങനെ ഉണ്ടാക്കില്ല. കൂടുതൽ ജഡ്ജ്മാരെ നിയമിക്കും. ദീർഘകാലം സുപ്രീം കോടതി അവധി എടുക്കുന്നത് സംബന്ധിച്ച് വിവിധ തരത്തിലുള്ള പരാതികൾ ഉയർന്നിരുന്നു. കോടതി വേനലവധി എടുക്കുമ്പോൾ നിരവധി കേസുകൾ അനാവശ്യമായ കാലതാമസം നേരിടുന്നുണ്ട്.
എന്നാൽ പുതിയ നിയമം വരുന്നതിലൂടെ അടിയന്തിര കാര്യങ്ങൾ കേൾക്കാൻ ഒന്നോ അതിലധികമോ ജഡ്ജിമാരെ നിയമിക്കും. മാത്രമല്ല, ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ച മറ്റ് കേസുകൾ ഈ സമയത്ത് കേൾക്കും. ജഡ്ജിമാർക്കും ജീവനക്കാർക്കും ഇളവ് നൽകികൊണ്ട് അടിയന്തര വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനും സിറ്റിങ്ങുകൾ കുറയുന്ന സമയത്തും സുപ്രീം കോടതി ഫലപ്രദമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുകയാണ് പുതിയ ചട്ടങ്ങൾ ലക്ഷ്യമിടുന്നത്. മേയ് 26 മുതൽ ജൂലായ് 13 വരെയാണ് ഭാഗിക വേനലവധി ഇനി ഉണ്ടായിരിക്കില്ല . ‘ഭാഗിക പ്രവൃത്തി ദിനങ്ങൾ’ ആയിരിക്കും. ജൂലൈ 14 മുതൽ മുഴുവൻ സമയ പ്രവൃത്തി ദിനങ്ങൾ പുനരാരംഭിക്കുകയും ചെയ്യും.