യുഡിഎഫിലേക്ക് ചേരാൻ ആളുകൾ ആഗ്രഹം പ്രകടിപ്പിക്കുമെന്ന് ആര്യാടൻ ഷൗക്കത്ത്! നിലമ്പൂർ കാട്ടാന ആക്രമണത്തിൽ ജനകീയ പ്രക്ഷോഭം നടന്നപ്പോഴൊന്നും അൻവറിനെ കണ്ടിട്ടില്ലെന്നാണ് ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണം. യുഡിഎഫിലേക്ക് വരാൻ ആളുകൾ ആഗ്രഹം പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് പിവി അൻവർ എംഎൽഎ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി ആര്യാടൻ ഷൗക്കത്ത്. ഇന്ന് രാവിലെയാണ് യുഡിഎഫിൽ ചേരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പിവി അൻവർ പറഞ്ഞത്. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ വർത്തസമ്മേളനത്തിലാണ് അൻവർ തന്റെ നിലപാട് വ്യക്തമാക്കിയത്. യുഡിഎഫ് അധികാരത്തിൽ എത്തണമെന്നും താൻ യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും അൻവർ വ്യക്തമാക്കിയിരുന്നു.
ഇതിനുപിന്നാലെ അൻവർ മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. തന്നെ മുന്നണിയിൽ എടുക്കണോയെന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് ആണെന്നും ആരുടെ കൂടെയാണെങ്കിലും ആത്മാർത്ഥമായി ഒപ്പം നിൽക്കുമെന്നും അൻവർ രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ആര്യൻ ഷൗക്കത്ത് പ്രതികരണവുമായി രംഗത്തെത്തിയത്. പോത്തുകല്ല് ,കരുളായി, വഴിക്കടവ് തുടങ്ങിയ മൂന്ന് പഞ്ചായത്തുകളിലെയും മുന്നൂറിലധികം ആദിവാസി കുടുംബങ്ങൾക്ക് പ്രളയത്തിൽ വീട് നഷ്ട്ടമായിരുന്നു. അവർ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയാണ് ഇപ്പോഴും കഴിയുന്നത്.
അവരെയൊന്ന് പുനരധിവസിപ്പിക്കാൻ ഇതുവരെ കഴിഞ്ഞില്ല. നിലമ്പൂരിലെ കര്ഷകരോടും ആദിവാസികളോടും മുഖം തിരിക്കുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്നത്. അപ്പോഴൊന്നും അൻവറിന്റെ ശബ്ദം ഉയർന്നുകേട്ടില്ല.
യുഡിഎഫിലേക്ക് ചേരാൻ ആളുകൾ ആഗ്രഹം പ്രകടിപ്പിക്കും. യുഡിഎഫ് അത് ചർച്ച ചെയ്താണ് തീരുമാനിക്കേണ്ടത്. യുഡിഎഫ് അങ്ങനെ ഒരു തീരുമാനം എടുക്കണമെങ്കിൽ കോൺഗ്രസ് പാർട്ടി ആദ്യം തീരുമാനം എടുക്കണം'- എന്നും ആര്യാടൻ ഷൗക്കത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.'കഴിഞ്ഞ 9 വർഷമായി കാട്ടാന അക്രമണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
അപ്പോഴൊന്നും അൻവറിനെ കണ്ടിട്ടില്ല. ജനകീയ സമരങ്ങളുടെ ഭാഗമായി ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. അന്ന് എന്നെ ഒന്നാം പ്രതിയാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ആ കേസ് ഇപ്പോഴും നടക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾ നടന്നപ്പോഴൊന്നും അൻവറിനെ കണ്ടിട്ടില്ല. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഇവിടെ കരിമ്പുഴ വന്യജീവി സങ്കേതം ആരംഭിച്ചു. അന്നും വലിയ പ്രതിഷേധങ്ങൾ ഈ പ്രദേശത്ത് നടന്നിരുന്നു.