രാജ്യതലസ്ഥാനം ബിജെപിക്കോ; എക്സിറ് പോൾ ഫലം എന്താകും? ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സാധ്യതകൾ കൽപ്പിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ഭരണക്ഷിയായ ആം ആദ്മി തിരിച്ചടി നേരിടുമെന്നും കോൺഗ്രസ് വൻ തിരിച്ചടി നേരിടുമെന്നുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. ചില മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് മുന്നറിയിപ്പ്. രാജ്യതലസ്ഥാനം ബിജെപി പിടിച്ചെടുക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. പല മണ്ഡലങ്ങളിലും ആം ആദ്മി പാർട്ടിയും ബിജെപിയും ഇഞ്ചോടിച്ച് മത്സരം കാഴ്ചവെക്കുമെന്ന് ചില സർവേകൾ വ്യക്തമാക്കുന്നുണ്ട്. കൂടുതൽ എക്സിറ്റ് പോളുകളും കോൺഗ്രസിന് പൂജ്യം സീറ്റ് ആണ് പ്രവചിക്കുന്നത്. എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വാസമില്ലെന്ന നിലപാടിലാണ് അം ആദ്മി പാർട്ടിയും കോൺഗ്രസുമുള്ളത്.
എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രതികരണം നടത്താൻ ആം ആദ്മി ഉൾപ്പെടെയുള്ള പാർട്ടികൾ തയാറായിട്ടില്ല. ജെവിസി എഎപി – 22 – 31 ബിജെപി – 39 – 45 കോൺഗ്രസ് – 0. സി മാർക്ക് എഎപി – 21 – 31 ബിജെപി – 39 – 49 കോൺഗ്രസ് – 0 – 1.ടൈംസ് നൗ: എഎപി – 27 – 34 ബിജെപി – 37 – 43 കോൺഗ്രസ് – 0 – 2.പീപ്പിൾസ് പൾസ്: എഎപി – 10 –19 ബിജെപി – 51–60 കോൺഗ്രസ് – 0. മാട്രിക്സ് എഎപി – 32 – 37 ബിജെപി – 35 – 40 കോൺഗ്രസ് – 1. ഡൽഹി ബിജെപിക്കെന്ന് ചാണക്യയുടെ പ്രവചനം. ആം ആദ്മി 20 മുതൽ 28വരെയും ബിജെപി 39 മുതൽ 44 വരെയും കോൺഗ്രസ് രണ്ട് മുതൽ മൂന്ന് സീറ്റുകൾ വരെയും നേടുമെന്നാണ് ചാണക്യയുടെ പ്രവചനം. ഒന്നോ രണ്ടാ ഏജൻസികൾ മാത്രമാണ് ആം ആദ്മിക്ക് നേരിയ സാധ്യത നൽകുന്നത്.
ബിജെപി 30 മുതൽ 40വരെ സീറ്റുകൾ നേടുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകൾ വ്യക്തമാക്കുന്നത്. ആം ആദ്മിക്ക് 40ൽ കൂടുതൽ സീറ്റുകൾ പല എക്സിറ്റ് പോളുകൾ പ്രവചിക്കുന്നില്ല. കോൺഗ്രസിന് പരമാവധി ഒരു സീറ്റ് പ്രവചിച്ച സർവേ റിപ്പോർട്ടുകളും പുറത്തുവന്നു.ഭരണക്ഷിയായ ആം ആദ്മി തിരിച്ചടി നേരിടുമെന്നും കോൺഗ്രസ് വൻ തിരിച്ചടി നേരിടുമെന്നുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. ചില മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് മുന്നറിയിപ്പ്.
രാജ്യതലസ്ഥാനം ബിജെപി പിടിച്ചെടുക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. പല മണ്ഡലങ്ങളിലും ആം ആദ്മി പാർട്ടിയും ബിജെപിയും ഇഞ്ചോടിച്ച് മത്സരം കാഴ്ചവെക്കുമെന്ന് ചില സർവേകൾ വ്യക്തമാക്കുന്നുണ്ട്. കൂടുതൽ എക്സിറ്റ് പോളുകളും കോൺഗ്രസിന് പൂജ്യം സീറ്റ് ആണ് പ്രവചിക്കുന്നത്. എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വാസമില്ലെന്ന നിലപാടിലാണ് അം ആദ്മി പാർട്ടിയും കോൺഗ്രസുമുള്ളത്. എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രതികരണം നടത്താൻ ആം ആദ്മി ഉൾപ്പെടെയുള്ള പാർട്ടികൾ തയാറായിട്ടില്ല.