വന്ദേ ഭാരത്: കത്ര-ശ്രീനഗർ വന്ദേ ഭാരത് ട്രെയിനിൽമാറ്റങ്ങൾ ഇങ്ങനെ!

frame വന്ദേ ഭാരത്: കത്ര-ശ്രീനഗർ വന്ദേ ഭാരത് ട്രെയിനിൽമാറ്റങ്ങൾ ഇങ്ങനെ!

Divya John
 വന്ദേ ഭാരത്: കത്ര-ശ്രീനഗർ വന്ദേ ഭാരത് ട്രെയിനിൽമാറ്റങ്ങൾ ഇങ്ങനെ! കശ്മീരും ഇന്ത്യയിലെ മറ്റ് സ്ഥലങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുന്നതു ലക്ഷ്യം വച്ച് പുതിയതായി അവതരിപ്പിച്ച കത്ര-ശ്രീനഗർ വന്ദേ ഭാരത് എക്സ്പ്രസ്സ് സർവീസ് ഉടൻ ആരംഭിക്കും. ശ്രീ മാതാ വൈഷ്ണോ ദേവി കത്രയ്ക്കും (എസ്‌വി‌ഡി‌കെ) ശ്രീനഗറിനും ഇടയിൽ കൂടി അനുവദിച്ച പുതിയ വന്ദേ ഭാരത് എക്സ്പ്രസ്സ് 2025 ഏപ്രിൽ 19 മുതൽ സർവീസ് നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്‌ഘാടനം നിർവഹിച്ചതിന് ശേഷമായിരിക്കും സർവീസുകൾ ആരംഭിക്കുന്നത്. യാത്രക്കാരുടെ യാത്രാ ബുദ്ധിമുട്ടുകൾക്ക് പരിഹാരമായിട്ടാണ് പുതിയ വന്ദേ ഭാരത് എക്സ്പ്രസ്സിനെ ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചിരിക്കുന്നത്.അതുകൊണ്ടുതന്നെ പുതിയ ട്രെയിൻ സർവീസ് നടത്തുന്നതോടെ, സമയം 3 മണിക്കൂറായി കുറയ്ക്കാനാകും, യാത്രക്കാർക്കു സുഗമമായി യാത്ര ചെയ്യാനും അവസരം ഉണ്ടാകും. പുതിയ വന്ദേ ഭരത് എക്സ്പ്രസ്സ് വരുന്നതോടെ തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ഒരു പ്രയോജനം ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.





നിലവിൽ കത്രയിലെ പ്രധാന തീർഥാടന കേന്ദ്രമായ വൈഷ്ണോദേവി ക്ഷേത്രത്തിൽ നിന്ന് ശ്രീനഗറിലേക്ക് യാത്ര ചെയ്യാൻ ഏകദേശം 6 മുതൽ 7 മണിക്കൂർ വരെ സമയം എടുക്കും. കാലാവസ്ഥ പ്രതികൂലമാണെങ്കിൽ ഇതിൽ കൂടുതൽ സമയം യാത്രക്കാകും.ഇത് പലർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. നിലവിൽ തണുപ്പുള്ള പ്രദേശമായതുകൊണ്ടുതന്നെ അതിനെ പ്രതിരോധിക്കാൻ വേണ്ടി മികച്ച ഹീറ്റിംഗ് സിസ്റ്റം തന്നെ ട്രെയിനിൽ പ്രവർത്തിക്കുന്നുണ്ട്. വിശാലമായ എക്സിക്യൂട്ടീവ് കോച്ചുകളും വൈഫൈ സൗകര്യങ്ങളും ട്രെയിനിൽ ക്രമീകരിച്ചിട്ടുണ്ട്. 18 ഡിഗ്രിയിൽ റൊട്ടേറ്റ് ചെയ്യാൻ പറ്റുന്ന സീറ്റുകൾ. ചാർജിംഗ് പോർട്ടുകൾ, സിസിടിവി നിരീക്ഷണം, ഓട്ടോമാറ്റിക് വാതിലുകൾ, മിനി പാൻട്രി എന്നീ പ്രത്യേകതകളോടെയാണ് പുതിയ കത്ര-ശ്രീനഗർ വന്ദേഭാരത് ഇറങ്ങുന്നത്. നദീതടത്തിൽ നിന്ന് 359 മീറ്റർ ഉയരത്തിൽ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് റെയിൽ പാലത്തിന് കുറുകെയാണ് ഈ റെയിൽവേ പാത കടന്നു പോകുന്നത്.






കൂടാതെ ഏകദേശം 272 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ട്രെയിൻ പാത രാജ്യത്തെ ഏറ്റവും മനോഹരവും വെല്ലുവിളി നിറഞ്ഞതുമായ ചില ഭൂപ്രദേശങ്ങളിലൂടെയാണ് പോകുന്നത്. അതുകൊണ്ടുതന്നെ ഇതുവഴി യാത്ര ചെയ്യുന്നവർക്ക് മനോഹരമായ പ്രകൃതി ദൃശ്യങ്ങളും യാത്രയുടെ സൗന്ദര്യവും ആസ്വദിക്കാം. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (യുഎസ്ബിആർഎൽ ) വഴിയാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. കത്ര, ഉദംപൂർ, ബനിഹാൾ, ഖാസിഗുണ്ട്, അനന്ത്നാഗ്, അവാന്തിപുര എന്നിങ്ങനെ പ്രധാന സ്റ്റേഷനുകളെ ബന്ധിപ്പിക്കുണ്ട്. അതുകൊണ്ടുതന്നെ ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും യാത്രക്കാർക്ക് സുഖകരവും കാര്യക്ഷമവുമായി യാത്ര ചെയ്യാനുമാകും.





 കൂടാതെ സുരക്ഷയ്ക്കും ശുചിത്വത്തിനും പ്രധാന്യം നൽകി കൊണ്ട് ബയോ-വാക്വം ടോയ്‌ലറ്റുകളും ഇതിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ ട്രെയിനുകൾ അതിശൈത്യ സാഹചര്യങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണെന്നും, മൈനസ് ഇരുപത് (-20) ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനിലയിൽ പ്രവർത്തിക്കാൻ കഴിയുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതോടെ നിരവധി ആളുകളുടെ യാത്ര പ്രശ്നനങ്ങൾക്ക് പരിഹാരമാകും.
അന്തിമ ട്രെയിൻ നിരക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും എസി ചെയർ കാറിന് 1,500 രൂപ മുതൽ 1,600 രൂപ വരെയും എക്സിക്യൂട്ടീവ് ചെയർ കാറിനു 2,200 രൂപ മുതൽ 2,500 രൂപ വരെയും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സർവീസുകൾ ആരംഭിച്ച് കഴിഞ്ഞാൽ ടിക്കറ്റ് നിരക്ക് മാറാൻ സാധ്യത ഉണ്ട്.

Find Out More:

Related Articles: