വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ സർവീസ് തുടങ്ങും; വിശദ വിവരങ്ങൾ ഇങ്ങനെ!

frame വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ സർവീസ് തുടങ്ങും; വിശദ വിവരങ്ങൾ ഇങ്ങനെ!

Divya John
 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ സർവീസ് തുടങ്ങും; വിശദ വിവരങ്ങൾ ഇങ്ങനെ! വന്ദേ ഭാരത് സ്ലീപ്പർ എന്ന പേരിലാണ് പുതിയ ട്രെയിനുകൾ അവതരിപ്പിക്കുന്നത്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ആദ്യ റൂട്ടുകളിൽ ഒന്ന് ഡൽഹിയിൽ നിന്ന് ഹൗറയിലേക്കായിരിക്കും, ഇത് ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയെയും പശ്ചിമ ബംഗാളിലെ കൊൽക്കത്തയെയും ബന്ധിപ്പിക്കുന്നു. ഡൽഹിക്കും ഹൗറയ്ക്കും ഇടയിൽ പുതിയ വന്ദേ ഭാരത് ട്രെയിൻ അവതരിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾക്ക് 16 കോച്ചുകൾ ഉണ്ടായിരിക്കും. 11 എസി ത്രീ ടയർ കോച്ചുകൾ, നാല് എസി ടു ടയർ കോച്ചുകൾ, ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച്. എസി ത്രീ ടയറിന് ഏകദേശം 3000 രൂപയും എസി ടു ടയറിന് 4000 രൂപയും ഫസ്റ്റ് ക്ലാസ് എസിക്ക് 5100 രൂപയുമാണ് ടിക്കറ്റ് നിരക്കായി നിലവിൽ തീരുമാനിച്ചിരിക്കുന്നത്.






പ്രവർത്തനം ആരംഭിക്കുമ്പോൾ ഇതിന് ചെറിയ മാറ്റം വരാൻ സാധ്യത ഉണ്ട്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ന്യൂഡൽഹിയിൽ നിന്ന് ഏകദേശം അഞ്ച് മണിക്ക് പുറപ്പെട്ട് എട്ട് മണിക്ക് ഹൗറ ജംഗ്ഷനിൽ എത്തുകയും. അവിടെ നിന്ന് തിരിച്ച് അഞ്ച് മണിക്ക് ഹൗറ ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ എട്ട് മണിക്ക് തിരിച്ച് ഡൽഹിയിലേക്കും എത്തിച്ചേരും. ഡൽഹി- ഹൗറ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ , കാൺപൂർ സെൻട്രൽ, പ്രയാഗ്‌രാജ് ജംഗ്ഷൻ, ഡിഡി ഉപാധ്യായ ജംഗ്ഷൻ, ഗയ ജംഗ്ഷൻ, ധൻബാദ് ജംഗ്ഷൻ, അസൻസോൾ ജംഗ്ഷൻ എന്നീ പ്രധാന സ്റ്റേഷനുകളിൽ മാത്രമേ സ്റ്റോപ്പുകൾ ഉണ്ടായിരിക്കു. യാത്രക്കാർക്ക് ഈ സ്റ്റേഷനിൽ നിന്നും ഇതിൽ യാത്ര ചെയ്യാവുന്നതാണ്.





ഡൽഹിയിൽ നിന്നും ഹൗറയിലേക്കുള്ള വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് 15 മണിക്കൂറിനുള്ളിൽ ഏകദേശം 1,449 കിലോമീറ്റർ ദൂരം യാത്ര ചെയ്യും. നിലവിൽ ഈ റൂട്ടിലുള്ള ട്രെയിനുകളെക്കാളും വേഗത്തിലാണ് വന്ദേ ഭാരത് സ്ലീപ്പർ സഞ്ചേരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സാധാരണയായി വന്ദേ ഭാരത് ട്രെയിനുകൾ മണിക്കൂറിൽ 180 -160 കിലോമീറ്റർ വരെ വേഗതയിലാണ് യാത്ര നടത്തുന്നത്. പുതിയ സ്ലീപ്പർ ട്രെയിനും ഇതേ വേഗതയിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ട്രെയിൻ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞാൽ ഡൽഹിക്കും ഹൗറയ്ക്കും ഇടയിലുള്ള ഏറ്റവും വേഗതയേറിയ ട്രെയിനായി ഇത് മാറും.





രാജധാനി എക്സ്പ്രസ്, തുരന്തോ എക്സ്പ്രസ്, പൂർവ്വ എക്സ്പ്രസ്, നേതാജി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്കൊപ്പം പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ സർവീസ് നടത്തുന്നതോടെ യാത്രക്കാർക്ക് വേഗത്തിൽ സഞ്ചരിക്കാൻ സാധിക്കും. കൂടാതെ ഇത് നഗരങ്ങൾ തമ്മിലുളള കണക്ടിവിറ്റി ഉണ്ടാക്കും. രാത്രികാല യാത്രകൾ നടത്തുന്ന യാത്രക്കാർക്ക് പുതിയ ട്രെയിൻ നല്ല ഓപ്ഷനായിരിക്കും.

Find Out More:

Related Articles: