പഹൽഗാം ഭീകരാക്രമണം; പാകിസ്താനിലെ ഹൈക്കമ്മീഷനിലെ ജീവനക്കാരെ പിൻവലിച്ചു!

frame പഹൽഗാം ഭീകരാക്രമണം; പാകിസ്താനിലെ ഹൈക്കമ്മീഷനിലെ ജീവനക്കാരെ പിൻവലിച്ചു!

Divya John
 പഹൽഗാം ഭീകരാക്രമണം; പാകിസ്താനിലെ ഹൈക്കമ്മീഷനിലെ ജീവനക്കാരെ പിൻവലിച്ചു! വിദേശകാര്യ മന്ത്രാലയം സുപ്രധാനമായ ചില തീരുമാനങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന നടപടികളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ പഹൽഗാമിൽ പാകിസ്താൻ ബന്ധമുള്ള തീവ്രവാദികൾ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി.നിലവിൽ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയുടെ തീരുമാനത്തിനെതിരെ പാകിസ്താൻ അന്താരാഷ്ട്ര നീതിന്യായ കോടതിയെയോ സിന്ധു നദീജല ഉടമ്പടിയുടെ മധ്യസ്ഥത വഹിക്കുന്ന ലോക ബാങ്കിനെയോ ഐക്യരാഷ്ട്ര സഭയോയോ സമീപിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ ഈ ശക്തമായ നടപടികൾ പഹൽഗാമിലെ ഭീകരാക്രമണത്തോടുള്ള പ്രതിഷേധം വ്യക്തമാക്കുന്നതാണ്.





വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങളും നടപടികളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം, സിന്ധു നദീജല കരാർ മരവിപ്പിക്കുന്നതോടെ സിന്ധു നദിയിൽ നിന്നും അതിന്റെ പോഷക നദികളായ ഝലം, ചെനാബ്, രവി, ബിയാസ്, സത്‌ലജ് എന്നിവിടങ്ങളിൽ നിന്നുമുള്ള ജലവിതരണം നിർത്തലാക്കും. ഈ നദികളുടെ ഒഴുക്കിൽ ഏതെങ്കിലും തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ പാകിസ്താൻ്റെ കാർഷികമേഖലയ്ക്ക് കനത്ത പ്രഹരമാകും ഉണ്ടാകുക. ജലക്ഷാമം ഗോതമ്പ്, നെല്ല് എന്നീ കൃഷികളെ ബാധിക്കുന്നതതോടെ പാകിസ്താൻ്റെ ഭക്ഷ്യസുരക്ഷ താളംതെറ്റും. കൂടാതെ, ഈ വെള്ളത്തെ ആശ്രയിച്ചുവരുന്ന വ്യവസായ സ്ഥാപനങ്ങളും ജലവൈദ്യുത പദ്ധതികളും കനത്ത പ്രതിസന്ധിയിലാകും.




ഇന്ത്യയുടെ സുപ്രധാന തീരുമാനങ്ങൾ
സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചു
ഇരു രാജ്യങ്ങളും തമ്മിലുള്ള നദീജല പങ്കിടൽ സംബന്ധിച്ച ചർച്ചകളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും.
പാകിസ്താൻ പൗരന്മാർക്ക് സാർക്ക് വിസകൾ നൽകില്ല
ഇത് ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുകയും വ്യാപാര ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
അട്ടാരി അതിർത്തി അടച്ചിടും
ഇന്ത്യയ്ക്കും പാകിസ്താനുമിടയിലുള്ള ചരക്ക് ഗതാഗതം പൂർണ്ണമായി നിലയ്ക്കുന്നതിന് ഈ നടപടി കാരണമാകും.





പാകിസ്താനിലെ ഹൈക്കമ്മീഷനിൽ നിന്ന് ഇന്ത്യൻ ജീവനക്കാരെ പിൻവലിക്കും
ഇത് പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം കുറയ്ക്കുന്നതിന്റെ സൂചനയാണ്.
സാർക്ക് വിസ ഇളവ് പദ്ധതി പ്രകാരമുള്ള വിസകൾ റദ്ദാക്കി
ഈ പദ്ധതി പ്രകാരം വിസ ലഭിച്ച പാകിസ്താൻ പൗരന്മാർ 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിട്ടുപോകേണ്ടി വരും.

Find Out More:

Related Articles: