ഭർത്യവീട്ടിലെ പീഡനത്തെ തുടർന്നു പല തവണ സന്ധ്യ ഫോണിൽ വിളിച്ച് പരാതി പറഞ്ഞിരുന്നു; സഹേദരിയുടെ മൊഴി!

frame ഭർത്യവീട്ടിലെ പീഡനത്തെ തുടർന്നു പല തവണ സന്ധ്യ ഫോണിൽ വിളിച്ച് പരാതി പറഞ്ഞിരുന്നു; സഹേദരിയുടെ മൊഴി!

Divya John
  ഭർത്യവീട്ടിലെ പീഡനത്തെ തുടർന്നു പല തവണ സന്ധ്യ ഫോണിൽ വിളിച്ച് പരാതി പറഞ്ഞിരുന്നു; സഹേദരിയുടെ മൊഴി! മകൾ പീഡനം നേരിട്ടതായി മാതാവ് അല്ലി ഷാജിയും മൊഴി നൽകിയിട്ടുണ്ട്. ഭ‍ർത്താവ് ശാരീരികമായി ഉപദ്രവിച്ചിരുന്നതായി ബന്ധുക്കളും മൊഴിനൽകിയതായാണ് റിപ്പോ‍‍ർട്ടുകൾ. 2013ലായിരുന്നു കുട്ടിയുടെ അച്ഛൻ്റെയും അമ്മയുടെയും വിവാഹം. ആലുവയിൽ മൂന്നര വയസുകാരിയെ കൊലപ്പെടുത്തിയ അമ്മ ഭ‍ർതൃ വീട്ടിൽ ഗാ‍ർഹിക പീഡനം നേരിട്ടിരുന്നുവെന്ന് സഹോദരിയുടെ മൊഴി. സ്വന്തം കുട്ടിയെ കൊലപ്പെടുത്താൻ കൊണ്ടുപോകുന്നതിലുള്ള പിരിമുറുക്കം മുഖത്തോ പെരുമാറ്റത്തിലോ കാണിക്കാതെയാണ് മൂന്നരവയസുകാരിയായ കുഞ്ഞുമായി ആ അമ്മ ബസ് കയറുന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ആലുവ- മാള റൂട്ടിലെ ബസിൽ അമ്മയെയും കുഞ്ഞിനെയും കണ്ടവരുണ്ട്.






 ചാലക്കുടി പുഴക്ക് കുറുകെയുള്ള പാലത്തിലേക്ക് കുട്ടിയുമായി നടന്നെങ്കിലും പാലത്തിൽ നിന്ന് കുട്ടിയെ പുഴയിലേക്ക് എറിയുന്നത് കണ്ടവരില്ല. ഇവിടെ നിന്ന് ഒന്നര കിലോമീറ്റ‍ർ അകലെ എത്തി ഓട്ടോ പിടിച്ചായിരുന്നു കുട്ടിയുടെ അമ്മ വീട്ടിലേക്ക് മടങ്ങിയത്. കുട്ടിയെവിടെ എന്ന് തിരഞ്ഞവരോട് കുട്ടിയെ കാണാതായി എന്ന് പറഞ്ഞതിനെ തുട‍ർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയുടെ അമ്മയുടെ മാനസിക നില പരിശോധിച്ചിരുന്നെന്നും മാനസിക പ്രശ്നങ്ങളില്ലെന്നുമാണ് വീട്ടുകാ‍ർ പറയുന്നത്. അതേസമയം ഇവർ കുട്ടികളോട് അകാരണമായി ദേഷ്യപ്പെടുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നെന്ന് പരിസരവാസികൾ പറയുന്നുണ്ട്.






 ഒരിക്കൽ മാതാപിതാക്കൾ തന്നെ കുട്ടിയെ ഭർത്താവിൻ്റെ വീട്ടിൽ കൊണ്ടാക്കിയിരുന്നുവെന്ന് അയൽക്കാർ പറയുന്ന റിപ്പോർട്ടുകളുംവന്നിട്ടുണ്ട്. ഭർതൃവീട്ടുകാരുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അഭിപ്രായ ഭിന്നത മൂലം ഒന്നരമാസത്തോളം ഇവർ വീട്ടിൽ വന്നു നിന്നതായി സഹോദരി വെളിപ്പെടുത്തി. ഭ‍‍ർത്താവിൻ്റെ വീട്ടിലെ ശാരീരികവും മാനസികവുമായ പീഡനം സഹിക്കാതെ വന്നപ്പോൾ പോലീസിൻ്റെ വനിത ഹെൽപ്പ് ലൈനിൽ വിളിച്ച് പരാതി രേഖപ്പെടുത്തിയിരുന്നു എന്നും സഹോദരി പറയുന്നു.






സ്വന്തം കുട്ടിയെ കൊലപ്പെടുത്താൻ കൊണ്ടുപോകുന്നതിലുള്ള പിരിമുറുക്കം മുഖത്തോ പെരുമാറ്റത്തിലോ കാണിക്കാതെയാണ് മൂന്നരവയസുകാരിയായ കുഞ്ഞുമായി ആ അമ്മ ബസ് കയറുന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ആലുവ- മാള റൂട്ടിലെ ബസിൽ അമ്മയെയും കുഞ്ഞിനെയും കണ്ടവരുണ്ട്. ചാലക്കുടി പുഴക്ക് കുറുകെയുള്ള പാലത്തിലേക്ക് കുട്ടിയുമായി നടന്നെങ്കിലും പാലത്തിൽ നിന്ന് കുട്ടിയെ പുഴയിലേക്ക് എറിയുന്നത് കണ്ടവരില്ല. ഇവിടെ നിന്ന് ഒന്നര കിലോമീറ്റ‍ർ അകലെ എത്തി ഓട്ടോ പിടിച്ചായിരുന്നു കുട്ടിയുടെ അമ്മ വീട്ടിലേക്ക് മടങ്ങിയത്. കുട്ടിയെവിടെ എന്ന് തിരഞ്ഞവരോട് കുട്ടിയെ കാണാതായി എന്ന് പറഞ്ഞതിനെ തുട‍ർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയുടെ അമ്മയുടെ മാനസിക നില പരിശോധിച്ചിരുന്നെന്നും മാനസിക പ്രശ്നങ്ങളില്ലെന്നുമാണ് വീട്ടുകാ‍ർ പറയുന്നത്.   

Find Out More:

Related Articles: