അയ്യോ സുരേഷേ എന്ന് വിളിക്കാമോ: ഉർവശിയും, സുരേഷ് ഗോപിയും തമ്മിലുള്ള സൗഹൃദം!

Divya John
 അയ്യോ സുരേഷേ എന്ന് വിളിക്കാമോ: ഉർവശിയും, സുരേഷ് ഗോപിയും തമ്മിലുള്ള സൗഹൃദം! ഇക്കഴിഞ്ഞ ദിവസം സുരേഷ് ഗോപി സിബി മലയിൽ ആത്മബന്ധത്തിന്റെ കഥ പങ്കുവച്ചുകൊണ്ട് ഇരുവരും പറഞ്ഞ വാക്കുകൾ വൈറൽ ആയിരുന്നു. പിന്നാലെയാണ് ഉർവശിയുടെ രസകരമായ സംഭാഷണവും സോഷ്യൽ മീഡിയയിൽ നിറയുന്നത്. ജീവിതത്തിൽ ഒരുപാട് അനുഭവങ്ങൾ തന്ന പടമാണ് ഭരതം എന്ന് ഉർവശി. സിബി മലയിൽ ഇവന്റിൽ പങ്കെടുത്തു സംസാരിക്കുകയിരുന്നു താരം. ഭരതം തന്റെ ജീവിതത്തിൽ ഒരുപാട് അനുഭവങ്ങൾ തന്ന സിനിമയാണ് എന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നതെന്നും ഉർവശി പറയുന്നു. ഒരേ സമയത്ത് ആണ് ഭരതം എന്റെ പൊന്നു തമ്പുരാൻ ഒക്കെ ചെയ്യുന്നത്. ഞാനും സുരേഷും അഭിനയിച്ച സിനിമയാണ്. അയ്യോ സുരേഷേ എന്ന് വിളിക്കാമോ ഇപ്പോൾ കേന്ദ്രമന്ത്രി ഒക്കെ അല്ലെ. ഞാൻ മുൻപേ ബാബു എന്ന് വിളിച്ചു.





സുരേഷിനെ വീട്ടിൽ ബാബു എന്നാണ് വിളിക്കുക. ഞാൻ എനിക്ക് ശേഷം വന്ന എല്ലാവരെയും ജൂനിയർ ആയി സങ്കല്പിച്ചുകൊണ്ട് വിളിക്കുന്നതാണ്. പേര് എടുത്തുവിളിക്കുന്നതിന് കുറെ ചീത്ത പറഞ്ഞിട്ടുണ്ട് എന്നെ, ഗുരുത്വം ഇല്ലാതെ ഇങ്ങനെ പേര് വിളിക്കരുതെന്നൊക്കെ പറയും. പക്ഷേ ഇനി ഒരിക്കലും മാറ്റാൻ ആകില്ല. അങ്ങനെ വിളിച്ചു ശീലമായി.മറ്റൊരു പ്രത്യേകത, ഈ നില്പ്പും ചെറിയ ചിരിയും അല്ലാതെ ഈ മനുഷ്യനിൽ വല്ലതും കണ്ടിട്ടുണ്ടോ. നമ്മൾ ഒക്കെ ആർട്ടിസ്റ്റ് ആകുമ്പോൾ പല ഭാവങ്ങളും വന്നു പോകും. എന്നാൽ സിബിച്ചേട്ടന് വിഷമം വന്നാലും ഈ ഒരു നിൽപ്പ് മാത്രമേ ഉള്ളൂ. ഭയങ്കര സങ്കടത്തിൽ ആണ് നിൽക്കുക. ഇതെങ്ങനെ സാധിക്കുന്നു ഇൻഡസ്ട്രിയുടെ ഉള്ളിൽ എന്നാണ് ഞാൻ ആലോചിക്കുക. ഞാൻ കേട്ടിട്ടുള്ളത് ആർട്ടിസ്റ്റുകൾക്ക് ഇമോഷൻസ് കൂടുതൽ ആണെന്നാണ്. എന്നാൽ യാതൊരു ഇമോഷന്സും പ്രകടിപ്പിക്കാത്ത ആളാണ് ഇദ്ദേഹം.






സിബിച്ചേട്ടനിൽ ഒരു സന്യാസി കിടപ്പുണ്ട് എന്ന് എനിക്ക് തോന്നാറുണ്ട്- ഉർവശി പറയുന്നു. അങ്ങനെ ഒരേ സമയം സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്ന നേരം. ഷൂട്ടിങ് തുടങ്ങുന്നതിന് ആദ്യ ദിവസം ഞാൻ കേൾക്കുന്നു, (പദ്മരാജൻ) പപ്പേട്ടൻ പോയി എന്ന്. അസ്വാഭാവിക മരണം ആയതുകൊണ്ട് ഇങ്ങനെ കിടത്തിയിരിക്കുന്നു. ഞാൻ അകെ തകർന്നുപോയി. പിന്നെ എന്റെ ജീവിതത്തിൽ ഭരതം സിനിമയുടെ തനിയാവർത്തനം സംഭവിച്ചു. സിബി ഏട്ടന്റെ സിനിമകൾ എന്തുകൊണ്ട് കാണണം എന്ന് ചോദിച്ചാൽ അദ്ദേഹത്തിന്റെ സിനിമകളുടെ ടൈറ്റിൽ തന്നെയാണ് കാരണം. നൃത്തവും സംഗീതവും ഏറെ പ്രയോജനപ്പെടുത്തിയത് സിബിയേട്ടൻ ആണ്. കമലദളം അതിനു വലിയ ഉദാഹരണം ആണ്. 




സദയം അല്ലെങ്കിൽ കിരീടം ചെയ്ത ആളാണോ തനിയാവർത്തനവും ഹിസ് ഹൈനസ് അബ്ദുള്ളയും ചെയ്തത് എന്ന് അന്യഭാഷയിൽ നിന്നും വന്ന ഒരാൾക്കും ചിന്തിക്കാൻ ആകില്ല; ഉർവശി വാചാലയാകുന്നു. ഒരേ സമയത്ത് ആണ് ഭരതം എന്റെ പൊന്നു തമ്പുരാൻ ഒക്കെ ചെയ്യുന്നത്. ഞാനും സുരേഷും അഭിനയിച്ച സിനിമയാണ്. അയ്യോ സുരേഷേ എന്ന് വിളിക്കാമോ ഇപ്പോൾ കേന്ദ്രമന്ത്രി ഒക്കെ അല്ലെ. ഞാൻ മുൻപേ ബാബു എന്ന് വിളിച്ചു. സുരേഷിനെ വീട്ടിൽ ബാബു എന്നാണ് വിളിക്കുക. ഞാൻ എനിക്ക് ശേഷം വന്ന എല്ലാവരെയും ജൂനിയർ ആയി സങ്കല്പിച്ചുകൊണ്ട് വിളിക്കുന്നതാണ്. പേര് എടുത്തുവിളിക്കുന്നതിന് കുറെ ചീത്ത പറഞ്ഞിട്ടുണ്ട് എന്നെ, ഗുരുത്വം ഇല്ലാതെ ഇങ്ങനെ പേര് വിളിക്കരുതെന്നൊക്കെ പറയും. പക്ഷേ ഇനി ഒരിക്കലും മാറ്റാൻ ആകില്ല. അങ്ങനെ വിളിച്ചു ശീലമായി.

Find Out More:

Related Articles: