സംസ്ഥാനത്ത് 1038 ദുരിതബാധിത വില്ലേജുകൾ.
സംസ്ഥാനത്ത് കനത്ത മഴയിലും ഉരുള്‍പൊട്ടലിലും നാശനഷ്ടമുണ്ടായ 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളുടെ വില്ലേജുകളാണ് പട്ടികയിലുള്ളത്. ജില്ലാ കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദുരന്തബാധിത വില്ലേജുകള്‍ ഏതൊക്കെയാണെന്ന് പ്രഖ്യാപിച്ചത്.ഓഗസ്റ്റ് എട്ടുമുതല്‍ ഒരാഴ്ച പെയ്ത കനത്തമയില് സംസ്ഥാനത്തെ 13 ജില്ലകളിലാണ് നാശനഷ്ടമുണ്ടായത്. മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവന്‍ വില്ലേജുകളേയും തൃശ്ശൂരില്‍ 215 ഉം, പാലക്കാട് 124 ഉം കോഴിക്കോട് 115 ഉം വില്ലേജുകള്‍ പട്ടികയിലുണ്ട്. ഏറ്റവും കുറവ് ദുരന്തബാധിത വില്ലേജുകള്‍ അഞ്ചെണ്ണം കൊല്ലത്താണുള്ളത്. പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഉള്ള പ്രാഥമിക സഹായം ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും.
തിരുവനന്തപുരം ജില്ലയിലെ ഒരു വില്ലേജുപോലും ദുരന്തബാധിത പ്രദേശത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടില്ല. ബാങ്കുകളുടെ വായ്പ മൊറട്ടോറിയം പ്രഖ്യാപനത്തിന് പ്രധാന മാനദണ്ഡമായി കണക്കാക്കുന്ന ദുരന്തബാധിത പ്രദേശങ്ങളുടെ ഈ പട്ടികയാണ്.