ഒഡീഷ തീരത്തെ ന്യൂനമർദ്ദം കേരളത്തിൽ മഴയ്ക്കു സാധ്യത.
ഒഡിഷാ തീരത്ത് ന്യൂനമർദം രൂപപ്പെട്ടതുകാരണം കേരളത്തിൽ ചില ജില്ലകളിൽ 28 വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ചയാണ് ന്യൂനമർദ്ദം സ്ഥിരീകരിച്ചത് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
26-ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ 27-ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, 28-ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ഒറ്റപ്പെട്ട കനത്തമഴയാണ് പ്രതീക്ഷിക്കുന്നത്. മറ്റ് ജില്ലകളിൽ നേരിയതോതിലോ മിതമായോ മഴലഭിക്കും.
. ന്യൂനമർദ്ദം കരയിലേക്കുകടന്ന് ഗുജറാത്തിലേക്ക് നീങ്ങുമെന്ന് കരുതുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു. പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട ‘ലെക്കീമ’ ചുഴലിക്കാറ്റിന്റെ സ്വാധീനവും കേരളത്തിൽ മഴ പെയ്യാൻ അനുകൂലമാണ്. ബംഗാൾ ഉൾക്കടലിൽ ഒഡിഷാ തീരത്ത് 28-ന് വീണ്ടുമൊരു ന്യൂനമർദംകൂടി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതും ഒരു പക്ഷേ കേരള തീരത്തെത്തിയേക്കാം