കൊങ്കൺ റെയിൽ പാത അടച്ചു
മംഗളൂരുവിനുസമീപം റെയിൽവേ പാളത്തിലേക്ക‌് മണ്ണിടിഞ്ഞ‌് വീണതിനെത്തുടർന്ന‌് കൊങ്കൺ റെയിൽപാത അടച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ ഏതാനും ദിവസങ്ങൾ വേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ പുറപ്പെട്ട ട്രെയിനുകൾ കടത്തിവിട്ടതിന് ശേഷമാണ് പാത അടച്ചത്. ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ സർവീസ് പുനരാരംഭിക്കില്ലെന്ന് റെയിൽവേ അറിയിച്ചു. കനത്ത മഴയിൽ വെള്ളിയാഴ‌്ച പുലർച്ചെ പടീൽ﹣കുലശേഖര റെയിൽവേ സ‌്റ്റേഷനുകൾക്കിടയിലാണ‌് പാളത്തിലേക്ക‌് വലിയ രീതിയിൽ മണ്ണ് ഇടിച്ചിൽ ഉണ്ടായത്.. പാത ഗതാഗതയോഗ്യമാക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ‌്.
ലോകമാന്യതിലക് -തിരുവനന്തപുരം നേത്രാവതി എക്‌സ്‌പ്രസ്, എറണാകുളം -പുണെ എക‌്സ‌്പ്രസ‌്, എറണാകുളം-നിസാമുദ്ദീൻ മംഗള എക‌്സ‌്പ്രസ‌് എന്നീ ട്രെയിനുകൾ വേഗംകുറച്ച‌് പകൽ ഇതുവഴി കടത്തിവിട്ടിരുന്നു. മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ സ‌്റ്റേഷനുകളിൽനിന്ന‌് അഞ്ച‌് ബസ്സുകളിലായി യാത്രക്കാരെ സൂറത്ത‌്കൽ സ‌്റ്റേഷനിലെത്തിച്ചു.കഴ്ഞ്ഞ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇതേ അവസ്ഥ തുടരുകയായിരുന്നു നിരവധി ട്രെയിനുകളും ഇതിന്റെ ഭാഗമായി റദ്ദാക്കിയിരുന്നു