മഹാരാഷ്ട്രയിൽ രാസവസ്തു നിർമ്മാണ ശാലയിൽ സ്ഫോടനം. പത്തിലേറെ പേർ കൊല്ലപ്പെട്ടതായി പ്രാഥമിക നിഗമനം

VG Amal
മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ രാസവസ്തു നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ പത്തിലേറെപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഫാക്ടറിയിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം. ശനിയാഴ്ച രാവിലെ 9.45 ഓടെയാണ് സ്‌ഫോടനം നടന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഔദ്യോഗികമായി ഇതുവരെയും  സ്ഥിരീകരിച്ചിട്ടില്ല.

സ്‌ഫോടനം നടക്കുമ്പോള്‍ ഫാക്ടറിയില്‍ നൂറിലേറെ ജീവനക്കാരുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എട്ട് മൃതശരീരങ്ങള്‍ പോലീസ് കണ്ടെടുത്തതായാണ് വിവരം. ഒന്നിലേറെ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചിട്ടുണ്ടെന്ന് ശിര്‍പൂര്‍ പോലീസ്  വ്യക്തമാക്കി. പോലീസ്, ഫയര്‍ഫോഴ്‌സ്, ദുരന്ത നിവാരണ സേനകള്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. നിലവിലെ സാഹചര്യമനുസരിച്ച് മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. തീ പൂർണമായും നിയന്ത്രിച്ചു അതിനുശേഷം മാത്രമേ മരണ സംഖ്യ യെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുകയുള്ളൂ. 

Find Out More:

Related Articles: