ഇന്ത്യ വികസിപ്പിച്ച തേജസിന്റെ ലാൻഡിങ് വിജയകരമായി പൂർത്തിയായി

VG Amal
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് വിമാനത്തിന്റെ നേവല്‍ വേരിയന്റ് വിജയകരമായി ലാന്‍ഡിംഗ് പരീക്ഷണം പൂര്‍ത്തിയാക്കി. നാവിക സേനയുടെ ഭാഗമാകുന്നതിന്റെ സുപ്രധാന പരീക്ഷണമായ അറസ്റ്റഡ് ലാന്‍ഡിങാണ് പ്രത്യേകം തയ്യാറാക്കിയ റണ്‍വെയില്‍ തേജസ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത് . നാവിക സേനയുടെ പടക്കപ്പലുകളില്‍ പറന്നിറങ്ങുന്നതിന്റെ ഭാഗമായിട്ടാണ് കുറഞ്ഞ ദൂരപരിധിയുള്ള റണ്‍വെയില്‍ അറസ്റ്റഡ് ലാന്‍ഡിങ് നടത്തിയത്.

ലാന്‍ഡിങിന് തൊട്ടുപിന്നാലെ വിമാനം പിടിച്ചു നിര്‍ത്തുന്ന പ്രക്രിയയാണ് അറസ്റ്റഡ് ലാന്‍ഡിങ്. വിമാനം പറന്നിറങ്ങുന്ന വിമാനത്തെ കുടുക്കുകയും ഇതുപയോഗിച്ച് വിമാനത്തെ പെട്ടന്ന് തന്നെ പിടിച്ചു നിര്‍ത്തുകയും ചെയ്യും. വിമാനവാഹിനി കപ്പലുകളിലെ ലാന്‍ഡിങ്ങിനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. യു.എസ്.എ, റഷ്യ, ഫ്രാന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങളാണ് ഇതുവരെ ഈ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചിട്ടുള്ളത്. ഇന്ത്യക്ക് അഭിമാനം തന്നെയാണ് ഈ വിജയം

Find Out More:

Related Articles: