പിറവം പള്ളിയിൽ പ്രവേശിക്കാൻ പോലീസ് സംരക്ഷണം: ഹൈക്കോടതി
കൊച്ചി: പിറവം പള്ളയിൽ ഓർത്തഡോക്സ് വിഭാഗക്കാർക്ക് പ്രവേശിക്കാൻ പോലീസിന്റെ സംരക്ഷണം നൽകണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. കെ എസ് വർഗീസ് കേസിലൂടെ സഭാ തർക്കത്തിന് സുപ്രീം കോടതി അന്തിമ തീർപ്പുണ്ടാക്കിയിരിക്കുന്നു എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.
ഈ സാഹചര്യത്തിൽ പിറവം പള്ളിയിൽ ഓർത്തഡോക്സ് വൈദീകർക്ക് പ്രവേശിക്കാനും പ്രാർത്ഥിക്കാനുമുള്ള അവകാശമുണ്ട്. അതോടൊപ്പം തന്നെ വിശ്വാസികൾക്ക് പ്രാർത്ഥനയിൽ പങ്കെടുക്കാനുള്ള അവകാശവും ഉണ്ട്. ഇതിനാണ് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.