ലൈസൻസ് പുതുക്കുന്നതിന് കൂടുതൽ ഇളവ്

VG Amal
കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നതില്‍ ഇളവുമായി ഗതാഗതവകുപ്പ്. കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞില്ലെങ്കില്‍ തല്‍ക്കാലം പിഴ അടയ്‌ക്കേണ്ടതില്ല. അഞ്ചുവര്‍ഷം കഴിയാത്തവ പുതുക്കാന്‍ വീണ്ടും ടെസ്റ്റിന് വിധേയമാകണമെങ്കിലും എച്ചോ, എട്ടോ എടുക്കേണ്ടതില്ലെന്നും മോട്ടോര്‍ വാഹനവകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു.

കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ കര്‍ശന നിബന്ധനകളാണ് കേന്ദ്രമോട്ടോര്‍ വാഹന ഭേദഗതി നിയമത്തില്‍. ഇതിനെതിരെ എതിര്‍പ്പുയര്‍ന്നതാണ്  ഇത്തരത്തിൽ ഇളവ് അനുവദിക്കാന്‍ കാരണം. കാലാവധി കഴിഞ്ഞ് ഒരുവര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കിയാല്‍ ആയിരം രൂപ പിഴ അടയ്ക്കണമെന്നായിരുന്നു നിലവിലെ വ്യവസ്ഥ. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തത വരുത്തുന്നതുവരെ പിഴയില്ലാതെ പുതുക്കാം.ഒരുവര്‍ഷം കഴിഞ്ഞാല്‍ പിഴയൊടുക്കണമെന്ന് മാത്രമല്ല, ലേണേഴ്‌സ് ലൈസന്‍സ് എടുത്ത് വീണ്ടും പ്രായോഗിക ക്ഷമത പരീക്ഷയ്ക്ക് വിധേയമാകണംപക്ഷെ എച്ച് അല്ലെങ്കില്‍ എട്ട് എടുക്കേണ്ട. പകരം വാഹനം ഓടിച്ച് കാണിച്ചാല്‍ മാത്രം മതി. ആഴ്ചയില്‍ ഒരു ദിവസത്തെ ഡ്രൈവിങ് ടെസ്റ്റ് ഇങ്ങനെയുള്ളവര്‍ക്കായി മാറ്റിവയ്ക്കും. ഇവര്‍ക്ക് ലേണേഴ്‌സ് ലൈസന്‍സ് എടുക്കാന്‍ പരീക്ഷ എഴുതേണ്ടതില്ല, ലേണേഴ്‌സ് എടുത്ത് ടെസ്റ്റിനായി 30 ദിവസം കാത്തിരിക്കുകയും വേണ്ട.

Find Out More:

Related Articles: