പി.വി സിന്ധുവിന് പിന്നാലെ സായ് പ്രണീതും ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമിയില്‍. ലോക നാലാം റാങ്കുകാരന്‍ ഇന്‍ഡൊനീഷ്യയുടെ ജൊനാഥാന്‍ ക്രിസ്റ്റിയെ പിന്തള്ളി കൊണ്ടായിരുന്നു 16-ാം സീഡായ ഇന്ത്യന്‍ താരത്തിന്റെ മുന്നേറ്റം. സായ് പ്രണീതിന്റെ കരിയറിലെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പ് സെമിഫൈനലാണിത്.
51 മിനിറ്റിനുള്ളില്‍ സായ് പ്രണീത് വിജയം കണ്ടു. ആദ്യ ഗെയിമില്‍ കടുത്ത മത്സരം നേരിടേണ്ടി വന്നെങ്കിലും രണ്ടാം ഗെയിം ഇന്ത്യന്‍ താരം അനായാസം നേടി. സ്‌കോര്‍: 24-22, 21-14. ഇതോടെ സായ് ഒരു മെഡലുറപ്പിച്ചു. സായ് പ്രണീതും ക്രിസ്റ്റിയും ഇത് മൂന്നാം തവണയാണ് ഏറ്റുമുട്ടുന്നത്.
Find Out More: