ഐ എം വിജയന്‍ പരിശീലകനായി ഒരു ഫുട്‌ബോള്‍ ടീം; ഇന്ത്യ ലോകകപ്പിനൊരുങ്ങുന്നു

Divya John

അണ്ടര്‍ 17 ലോകകപ്പിന് പിന്നാലെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മറ്റൊരു ലോകകപ്പിന് തയ്യാറെടുക്കുന്നു. ഈ വര്‍ഷത്തെ സോക്ക ലോകകപ്പിലാണ് ഇന്ത്യ കളിക്കുക. ഇതിഹാസതാരം ഐ എം വിജയനാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍. ഈമാസം 12 മുതല്‍ 20 വരെ ഗ്രീസിലെ ക്രീറ്റിലാണ് സോക്ക ലോകകപ്പ് നടക്കുക. 

 

40 വയസ് കഴിഞ്ഞ ഫുട്‌ബോളര്‍മാര്‍ക്കാണ് ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കുക. ഒരുടീമില്‍ ആറ് താരങ്ങള്‍ മാത്രമാണുണ്ടാവുക. ആദ്യമായിട്ടാണ് ഇന്ത്യ ഇത്തരമൊരു ലോകകപ്പില്‍ പങ്കെടുക്കുന്നത്. 40 രാജ്യങ്ങളാണ് ലോകകപ്പിന്റെ ഭാഗമാവുന്നത്. ജര്‍മനിയാണ് നിലവിലെ ചാംപ്യന്മാര്‍. 

 

പിന്നിട്ട ഇന്ത്യയുടെ മുന്‍താരങ്ങളാണ് ടീമംഗങ്ങള്‍. രാമന്‍ വിജയന്‍ നയിക്കുന്ന ടീമിലെ ഏക മലയാളിതാരം എം സുരേഷാണ്. സമീര്‍ നായിക്, ആല്‍വിറ്റോ ഡികൂഞ്ഞ, ക്ലൈമാക്‌സ് ലോറന്‍സ്, ക്ലിഫോര്‍ഡ് മിറാന്‍ഡ, മിക്കി ഫെര്‍ണാണ്ടസ് എന്നിവരാണ് മറ്റുതാരങ്ങള്‍. 

 

ഇവര്‍ക്കൊപ്പം എട്ട് റിസര്‍വ് താരങ്ങളും ടീമിലുണ്ടാവും. ഇരുപത് മിനിറ്റ് വീതമുള്ള രണ്ട് പകുതിയിലാണ് മത്സരം. ഇന്ത്യന്‍ ടീം ഈമാസം ഒന്‍പതിന് ഗ്രീസിലേക്ക് പുറപ്പെടും.

Find Out More:

Related Articles: