മധ്യപ്രേേദശിൽ കാറപകടം : 4 ഹോക്കി താരങ്ങൾ മരിച്ചു.

Divya John

ഭോപ്പാല്‍: മധ്യപ്രദേശിലെ ഹൊഷംഗബാദിലുണ്ടായ കാറപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ മരിച്ചു. മധ്യപ്രദേശ് ഹോക്കി അക്കാദമിയില്‍ പരിശീലനം നടത്തുന്ന താരങ്ങളാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്​ച രാവിലെ ദേശീയപാത 69ൽ റയ്​സാൽപുർ ഗ്രാമത്തിൽ വെച്ചാണ്​ അപകടമുണ്ടായത്​. അപകടത്തിൽ മൂന്നുപേർക്ക്​ പര​ിക്കേറ്റു. 

 

ധ്യാൻ ചന്ദ്ര ട്രോഫി ഹോക്കി മത്സരത്തിനായി ഹൊഷംഗബാദിൽ നിന്നും ഇതാർസിയിലേക്ക്​ പോകുകയായിരുന്നു സംഘമാണ്​ അപകടത്തിൽപെട്ടത്​. 

ഇവര്‍ സഞ്ചരിച്ച കാര്‍  നിയന്ത്രണം വിട്ട്​ റോഡരികിലെ മരത്തിലിടിച്ച്​ താഴേക്ക്​ മറിയുകയായിരുന്നു. 

 

പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

 

Find Out More:

Related Articles: