ധോണി എത്തും. പക്ഷേ കളിക്കാനല്ല
ഒടുവില്‍ മഹേന്ദ്ര സിങ് ധോണി ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മടങ്ങിയെത്തുന്നു. കളിക്കാരനായല്ല, മറിച്ച് കമന്റേറ്ററുടെ റോളിലായിരിക്കും താരത്തിന്റെ വരവെന്നാണ് ഇപ്പോൾ ഉള്ള സൂചനകള്‍. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിന് കമന്ററി പറയാന്‍ ധോണി കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ എത്തിയേക്കും. ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് മത്സരമാണ് നവംബര്‍ 22 ന് നടക്കാനിരിക്കുന്നത്.സ്റ്റാര്‍ സ്‌പോര്‍ട്‌സ് ആണ് ഇതിനുള്ള നീക്കങ്ങള്‍ നടത്തുന്നത്. ഇതു സംബന്ധിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട് പുറത്തുവരുന്നു. ഇന്ത്യയുടെ മുന്‍ ടെസ്റ്റ് നായകന്‍മാരെയെല്ലാം കമന്ററി ബോക്‌സില്‍ എത്തിക്കാനാണ് ബ്രോഡ്കാസ്റ്റേഴ്‌സായ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ നീക്കം.