ഫെഡറേഷൻ കപ്പ് ദേശീയ വോളി ബോൾ ചാംമ്പ്യൻഷിപ്: കേരളത്തിന് കിരീടം .

Divya John

അമൃത്‌സർ : 32 -മത് ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഇരട്ട കിരീടം. പുരുഷ വിഭാഗത്തിൽ തമിഴ്‌നാടിനെ ഫൈനലിൽ കീഴടക്കി. മാത്രമല്ല വനിതാവിഭാഗത്തിൽ നിലവിലെ ചാമ്പ്യന്മാരായ 'റെയിൽവേഴ്സിനെ' തകർത്താണ് കേരളത്തിലെ വനിതാ ചുണക്കുട്ടികൾ വിജയം കരസ്ഥമാക്കിയത്. പുരുഷ വിഭാഗത്തിൽ ജെറോം,സാരംഗ്,അഖിൻ തുടങ്ങിയവർ മാസ്മരിക പ്രകടനം കാഴ്ചവച്ചത് .

 

   ആദ്യ സെറ്റിൽ ഒപ്പത്തിനൊപ്പം പിടിക്കാൻ തമിഴ്നാട് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.25 -21 -നാണു കേരളം സെറ്റ് സ്വന്തമാക്കിയത് .തുടർന്നുള്ള രണ്ടും മൂന്നും സെറ്റുകൾ  25 -18 , 25 -18 -നു കേരളം കിരീടം കരസ്ഥമാക്കി. മികച്ച ഓൾ റൗണ്ടറായി കേരളത്തിന്റെ ജെറോം വിനീതിനെയും, അഖിൻ ജാസിനെ മികച്ച ബ്ലോക്കറായും തിരഞ്ഞെടുത്തു .

 

  വനിതാ വിഭാഗത്തിൽ ഏതാനും വർഷങ്ങളായി പിന്നിലായിരുന്ന കേരളത്തിലെ വനിതകൾ ഇത്തവണ പതിവിനു വിപരീതമായി വിജയം കരസ്ഥമാക്കി. ഫെഡറേഷൻ കപ്പ് നെഞ്ചോടു ചേർത്ത് കേരളത്തിന്റെ വനിതാ ചുണക്കുട്ടികൾ റയിൽവേയുടെ തല തകർത്തു. മികച്ച ബ്ലോക്കറായി എസ് സൂര്യയെ തിരഞ്ഞെടുത്തു. മത്സരത്തിൽ സർവാധിപത്യം കാഴ്ചവച്ച് കേരളം അരങ്ങു വാഴുകയായിരുന്നു.

കെഎസ്ഇബിയുടെ 11 കളിക്കാരാണ് കേരളാ ടീമിൽ ഉണ്ടായിരുന്നത് .

Find Out More:

Related Articles: