ആ അപകടം ഡോക്ടറുടെ ജീവനും എടുത്തു; ഇനിയെങ്കിലും കണ്ണുതുറക്കുമോ റെയിൽവേ?
കൊച്ചി ∙ റോഡപകടങ്ങൾ തുടർക്കഥയായിട്ടും എറണാകുളത്തു നിന്നു മധുരയിലേക്കു രാത്രികാല ട്രെയിൻ സർവീസ് ആരംഭിക്കാതെ റെയിൽവേ. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ഡിണ്ടിഗലിനടുത്തു കൊടൈ റോഡിലുണ്ടായ ബസ് അപകടത്തിൽ ചാലക്കുടി സ്വദേശിനി ഡോ.ഡീൻ മരിയ മരിച്ചിരുന്നു. അപകടത്തിൽ പരുക്കേറ്റു ചികിൽസയിലുണ്ടായിരുന്ന ഡ്രൈവറും കഴിഞ്ഞ ദിവസം മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മലയാളികളുൾപ്പെടെ ഒട്ടേറെ പേർ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.
MORE
HOME
NEWS
TOP NEWS
ആ അപകടം ഡോക്ടറുടെ ജീവനും എടുത്തു; ഇനിയെങ്കിലും കണ്ണുതുറക്കുമോ റെയിൽവേ?
മനോരമ ലേഖകൻ
JULY 18, 2019 05:08 PM IST
ഡോ.ഡീൻ മരിയ, തിങ്കളാഴ്ച കൊടൈ റോഡിൽ അപകടത്തിൽപ്പെട്ട ബസ്
SHARE
കൊച്ചി ∙ റോഡപകടങ്ങൾ തുടർക്കഥയായിട്ടും എറണാകുളത്തു നിന്നു മധുരയിലേക്കു രാത്രികാല ട്രെയിൻ സർവീസ് ആരംഭിക്കാതെ റെയിൽവേ. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ഡിണ്ടിഗലിനടുത്തു കൊടൈ റോഡിലുണ്ടായ ബസ് അപകടത്തിൽ ചാലക്കുടി സ്വദേശിനി ഡോ.ഡീൻ മരിയ മരിച്ചിരുന്നു. അപകടത്തിൽ പരുക്കേറ്റു ചികിൽസയിലുണ്ടായിരുന്ന ഡ്രൈവറും കഴിഞ്ഞ ദിവസം മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. മലയാളികളുൾപ്പെടെ ഒട്ടേറെ പേർ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.
KERALA
കിട്ടിയതു കളയാൻ പണിയെടുത്ത് തിരുവനന്തപുരം റെയിൽവേ
കണ്ണുതുറക്കാതെ റെയിൽവെ
രാവിലെ മധുരയിൽ എത്തുന്ന തരത്തിൽ മധ്യകേരളത്തിൽ നിന്നു ട്രെയിനില്ലാത്തതിനാൽ സ്വകാര്യ ബസുകളേയാണു യാത്രക്കാർ ആശ്രയിക്കുന്നത്. കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നായി ഇരുപതോളം ബസുകളാണു മധുരയിലേക്കു രാത്രികാല സർവീസ് നടത്തുന്നത്. 800 രൂപയാണു ബസിൽ എസി സ്ലീപ്പർ നിരക്ക്. ഇടക്കാലത്തു എറണാകുളം– രാമേശ്വരം സ്പെഷൽ ട്രെയിൻ ഉണ്ടായിരുന്നതിനാൽ പഴനി, മധുര എന്നിവടങ്ങളിലേക്കുളള യാത്രക്കാർക്കു സൗകര്യപ്രദമായിരുന്നു. എന്നാൽ പിന്നീട് റെയിൽവേ ഈ സർവീസ് നിർത്തലാക്കി. തീർഥാടക സംഘങ്ങളും കോളജ്, സർവകലാശാല വിദ്യാർഥികളും ജോലിക്കാരുമുൾപ്പെടെ സ്ഥിരം യാത്രക്കാരാണു ഇതു മൂലം ബസുകളെ ആശ്രയിക്കേണ്ടി വരുന്നത്. അനധികൃത മിനി ബസ് സർവീസുകളും വ്യാപകമായുണ്ട്.
അമൃതയുടെ സമയം എറണാകുളത്തു നിന്നുളള യാത്രക്കാർക്ക് സൗകര്യപ്രദമല്ല. പുലർച്ചെ എറണാകുളത്ത് എത്തുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചയ്ക്കു 12.15നാണ് മധുരയിലെത്തുന്നത്. രാവിലെ ജോലിക്കും കോളജിലും പ്രവേശിക്കേണ്ടവർക്ക് ഈ ട്രെയിനിനെ ആശ്രയിക്കാൻ കഴിയില്ല. അടിയന്തരമായി എറണാകുളത്തു നിന്നു മധുരയിലേക്കു രാത്രികാല സർവീസ് ആരംഭിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം. രാവിലെ 8നു മുൻപായി മധുരയിലെത്തുന്ന സർവീസാണ് വേണ്ടതെന്നു സ്ഥിരം യാത്രക്കാർ പറയുന്നു.