10 കോടി രൂപയുടെ സമഗ്ര വികസനവുമായി നെടുമങ്ങാട് നഗരസഭ

Divya John

നെടുമങ്ങാട്: നെടുമങ്ങാട് പബ്ലിക്ക് മാർക്കറ്റിന് 10 കോടി രൂപയുടെ സമഗ്ര വികസനവുമായി നഗരസഭ. ശുചിത്വമിഷൻ മുഖേന കിഫ്ബിയിൽ വകയിരുത്തിയ ഫണ്ട് ഉടൻ ലഭിക്കും. അന്തിമഘട്ട എസ്റ്റിമേറ്റ് സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭാധിക്യതർ. വേസ്റ്റ് വാട്ടർ മാനേജ്മെന്റ്, ബയോഗ്യാസ് പ്ലാന്റ്, സ്ളാട്ടർ ഹൗസ്, യാർഡ്, ഓർഗാനിക്ക് വേസ്റ്റ് കൺവർട്ടർ എന്നിവയാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചന്തയിൽ അടിഞ്ഞുകൂടുന്ന മാലിന്യം ഉപയോഗപ്പെടുത്തിയാവും ബയോഗ്യാസ് പ്ലാന്റിന്റെ പ്രവർത്തനം. പഴയ ഷെഡുകൾ നീക്കം ചെയ്ത് നൂതന സാങ്കേതിക വിദ്യയിൽ ശുചിത്വപൂർണമായ ഫിഷ് മാർക്കറ്റ് സജ്ജമാക്കും.

Find Out More:

Related Articles: