ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്

Divya John

ന്യൂഡല്‍ഹി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് തീരുമാനം ഇന്ത്യ താല്‍ക്കാലം നടപ്പാക്കില്ല. രാജ്യത്ത് തൊഴിലില്ലായ്‍മയും സാമ്പത്തിക മാന്ദ്യവും പരിഗണിച്ചാണ് നടപടിയെന്നാണ്  റിപ്പോര്‍ട്ട് ചെയ്യുന്നത്. 

 

യുഎസ് സന്ദര്‍ശനത്തിലും ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിലും മോദി പ്രധാനമായും മുന്നോട്ടുവച്ച ആശയമായിരുന്നു ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷിക ദിനത്തില്‍ ഇന്ത്യയില്‍ മുഴുവനായും ഒറ്റത്തവണ മാത്രം ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക് നിരോധിക്കും എന്നത്. 

 

കേന്ദ്രസര്‍ക്കാരിലെ രണ്ട് ഉന്നതോദ്യോഗസ്ഥര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് റോയിറ്റേഴ്‍സ്‍ സ്ഥിരീകരിക്കുന്നു. 2022നുള്ളില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സമ്പൂര്‍ണമായി നിരോധിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. 

 

പ്ലാസ്റ്റിക് കവറുകള്‍, കപ്പുകള്‍, പാത്രങ്ങള്‍, ചെറിയ കുപ്പികള്‍, സ്ട്രോ, ഷാംപൂ സാഷെകള്‍ എന്നിവയ്ക്ക് നിയന്ത്രണം കൊണ്ടുവരാനായിരുന്നു പദ്ധതി. നിലവിലുള്ള നിയമങ്ങള്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം. പുതിയ നിരോധനങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കില്ല. ആളുകളെ കൂടുതല്‍ ബോധവല്‍ക്കരിക്കാനാണ് ശ്രമം.

Find Out More:

Related Articles: