ചൈനീസ് ആപ്പുകളെ പൂട്ടാനൊരുങ്ങുകയാണ്....
'റിമൂവ് ചൈന ആപ്പി'നെ പുറത്താക്കി ഗൂഗിൾ പ്ലെ വന്നിരിക്കുകയാണ്. ആൻഡ്രോയിഡ് ഫോണുകളിലെ ചൈനീസ് നിർമിത ആപ്ലിക്കേഷനുകൾ സ്‌കാൻ ചെയ്‌ത് ലിസ്റ്റുചെയ്യുകയും ഒഴിവാക്കുകയും ചെയ്യുന്ന ഈ ആപ്പ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി 50ലക്ഷത്തിലധികം ആളുകളാണ് ഡൗൺലോഡ് ചെയ്തത്. പക്ഷെ ഈ ആപ്പിനെ ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്നും ഒഴിവാക്കി. ഈ പോളിസി 'റിമൂവ് ചൈന ആപ്പ്സ്' ലംഘിക്കുന്നു എന്നുള്ളതുകൊണ്ടാണ് പ്ലെ സ്റ്റോറിൽ നിന്നും ഒഴിവാക്കിയത് എന്ന് ഗൂഗിൾ വ്യക്തമാക്കി.
ഗൂഗിളിന്റെ വഞ്ചനാപരമായ പെരുമാറ്റ (Deceptive Behaviour) നിയമങ്ങൾ അനുസരിച്ച്, ഒരു അപ്ലിക്കേഷന് മറ്റൊരു തേർഡ്-പാർട്ടി അപ്ലിക്കേഷനുകൾ നീക്കംചെയ്യാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. ചൈന വിരുദ്ധ വികാരം ഉപയോഗപ്പെടുത്തി അടുത്തിടെ ഗൂഗിൾ പ്ലെ സ്റ്റോറിൽ താരമായ ആപ് ആണ് 'റിമൂവ് ചൈന ആപ്പ്സ്'. അതായത് റിമൂവ് ചൈന ആപ്പ്‌സിന്റെ നിർമ്മാതാക്കളായ ജയ്‌പൂർ ആസ്ഥാനമായ പ്രവർത്തിക്കുന്ന വൺടച്ച് ആപ്പ് ലാബ്സ് ഗൂഗിൾ പ്ലേയിൽ നിന്ന് ആപ്പ് ഒഴിവാക്കിയ കാര്യം സ്ഥിരീകരിച്ചു.
ചൈനീസ് ഡവലപ്പർമാർ നിർമ്മിച്ച ആപ്ലിക്കേഷനുകൾ നീക്കംചെയ്യുന്നതിന് ധാരാളം ആളുകൾ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ടെങ്കിലും തങ്ങളുടെ ആപ്പ് “ഏതെങ്കിലും ആപ്ലിക്കേഷൻ അൺഇൻസ്റ്റാൾ ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയോ നിർബന്ധിക്കുകയോ ചെയ്യാൻ” വേണ്ടി നിർമിച്ചതല്ല എന്ന് വൺടച്ച് ആപ്പ് ലാബ്സ് പറഞ്ഞു. പകരം വിദ്യാഭ്യാസ ആവശ്യങ്ങൾക്കായാണ് ആപ്പ് വികസിപ്പിച്ചെടുത്തത് എന്നാണ് അവകാശവാദം.
മാത്രമല്ല ഈ ആഴ്ച ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്ന് നീക്കംചെയ്യുന്ന രണ്ടാമത്തെ ഉയർന്ന അപ്ലിക്കേഷനാണിത്. ചൈനീസ് ഉടമസ്ഥതിയിലുള്ള ടിക്‌ടോക് ആപ്പിന് ബദൽ എന്ന നിലയിൽ പ്രശസ്തി നേടിയ മിത്രോം എന്ന ആപ്പും പ്ലെ സ്റ്റോറിൽ നിന്നും ഗൂഗിൾ ഒഴിവാക്കിയിരുന്നു. 50 ലക്ഷത്തിലധികം പേര് ഡൗൺലോഡ് ചെയ്ത ഈ ആപ്പും പോളിസി നിയമങ്ങൾ ലംഘിച്ചതിനാണ് നീക്കം ചെയ്‌തത്.
കൊറോണ വൈറസ് ലോകമാകെ വ്യാപിക്കാതെ പിടിച്ചുനിർത്തുന്നതിൽ ചൈന കാണിച്ച അലംഭാവവും ഇന്ത്യ-ചൈന അതിർത്തി തർക്കവും ഉൾപ്പെടെയുള്ള കാരണങ്ങളാൽ രാജ്യത്ത് ചൈന വിരുദ്ധ വികാരം ഏറ്റവും ഉയർന്ന സമയത്താണ് ഈ ആപ്ലിക്കേഷൻ നിലവിൽ വന്നത്. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസങ്ങളിൽ വമ്പൻ പ്രചാരമാണ് റിമൂവ് ചൈന ആപ്പ്സിന് ലഭിച്ചത്.