മാസ്ക് ഫോൺ എത്തി മക്കളെ

Divya John
ടെക് പ്രാന്തന്മാരെ നോട്ടമിട്ട് ജാപ്പനീസ് കമ്പനിയായ ഡോണറ്റ് റോബോട്ടിക്‌സും ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ഭീമനായ എൽജിയും അടുത്തിടെ ഹൈടെക് മാസ്കുകൾ വില്പനക്കെത്തിച്ചിരുന്നു. ഇക്കൂട്ടത്തിലേക്കുള്ള പുത്തൻ താരമാണ് ബ്രിട്ടീഷ് സംരഭകനായ ഡീനോ ലാൽവാനിയുടെ ടെക് കമ്പനിയായ ഹബ്ബിൾ കണക്ടഡ് അവതരിപ്പിച്ചിരിക്കുന്ന മാസ്‌ക്‌ഫോൺ. ഒരു പടി കൂടെ കടന്നാണ് ഹബ്ബിൾ കണക്ടഡ് മാസ്‌ക്‌ഫോണിന്റെ നിർമ്മിതി. മെഡിക്കൽ-ഗ്രേഡ് N95 ഫിൽറ്റർ മാസ്കും വയർലെസ്സ് ഹെഡ്‍ഫോണും ചേർന്നതാണ് മാസ്ക്ഫോൺ.കൊവിഡ്-19 അഥവാ കൊറോണ കാലത്തിന്റെ വരവോടെ നമ്മുടെ നിത്യജീവിതത്തിൽ കാതലായ മാറ്റമുണ്ടായി.
 
  സ്വയം ശുചിത്വം ഏറിയതോടൊപ്പം സാനിറ്റൈസർ, മാസ്ക് നിത്യ ജീവിതത്തിന്റെ ഭാഗമായി. അടുത്ത കാലത്തൊന്നും ഫേയ്‌സ് മാസ്കുകൾ നിത്യജീവിതത്തിൽ നിന്നും മാറില്ല എന്നും വ്യക്തമാണ്. ഇതോടെ ഫേസ് മാസ്കുകളിൽ പലരും പരീക്ഷണം ആരംഭിച്ചു. ഫോൺ കോൾ എടുക്കാനും ശബ്ദം ക്രമീകരിക്കാനും മാസ്കിൽ ബട്ടണുകൾ ചേർത്തിട്ടുണ്ട്. ബിൽറ്റ്-ഇൻ വയർലെസ്സ് ഇയർബഡ്‌സ് ആണ് മാസ്ക്ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. മാത്രമല്ല വോയിസ് പ്രൊജക്ഷനും ഉൾപെടുത്തിയിട്ടുണ്ട്. നേർക്കുനേർ ഒരാൾ വന്നു സംസാരിക്കുമ്പോഴും വ്യക്തതയ്ക്കായി മാസ്ക് മാറ്റേണ്ട ആവശ്യമില്ല എന്ന് ചുരുക്കം.ടെക് കാര്യങ്ങളോട് താത്പര്യമുള്ളവരെ നോട്ടമിട്ടാണ് മാസ്ക്ഫോൺ നിർമ്മിച്ചിരിക്കുന്നത്.

  N95 ഫിൽറ്റർ മാസ്കും വയർലെസ്സ് ഹെഡ്‍ഫോണും മാത്രമല്ല മൈക്രോഫോണും മാസ്ക്ഫോണിൽ ഉൾപെടുത്തിയിട്ടുണ്ട്. ഇതുവഴി പാട് കേൾക്കാനും, ഫോൺ വിളിക്കാനും മാസ്ക്ഫോൺ വഴി സാധിക്കും. ഇൻബിൽറ്റ് മൈക്രോഫോൺ വ്യക്തതയുള്ള സംഭാഷണം ഫോൺ കോളിൽ ഉറപ്പിക്കും. ഒരു ഫുൾ ചാർജിൽ 12 മണിക്കൂർ വരെ മാസ്ക്ഫോൺ തുടർച്ചായി ഉപയോഗിക്കാം. 49 ഡോളർ ആണ് മാസ്ക്ഫോണിൻ്റെ വില. ഏകദേശം 3,600 രൂപ. ഇന്ത്യയിലേക്ക് പക്ഷെ കയറ്റുമതി ആരംഭിച്ചിട്ടില്ല.ഊരിമാറ്റി വൃത്തിയാക്കാവുന്ന ഫിൽറ്റർ ആണ് മാസ്ക്ഫോണിൽ. മാത്രമല്ല അലക്സാ, സിരി, ഗൂഗിൾ അസിസ്റ്റ് എന്നുവയുമായി വോയിസ് അസിസ്റ്റും മാസ്ക്ഫോൺ വഴി ഉപയോഗപ്പെടുത്താം. രണ്ട് H13 HEPA ഫിൽറ്ററുകൾ ചേർന്നതാണ് എൽജി എയർ പ്യൂരിഫൈയർ മാസ്ക്.


 എൽജിയുടെ ഹോം എയർ പ്യൂരിഫൈയർ ഉത്പന്നങ്ങൾക്കുള്ളിലും ഇതേ ഫിൽറ്ററുകളാണ്. ഫിൽറ്റർ ഊരിമാറ്റി പുതിയത് സ്ഥാപിക്കാം എന്നുള്ളതാണ് പ്രത്യേകത. ശ്വാസമെടുക്കുമ്പോഴും നിശ്വസിക്കുമ്പോഴും ആയാസരഹിതമാക്കാൻ രണ്ട് ഇൻ-ബിൽറ്റ് ഫാനുകളും എൽജി എയർ പ്യൂരിഫൈയർ മാസ്ക്കിലുണ്ട്. ഒപ്പമുള്ള റെസ്പിറേറ്ററി സെൻസർ ധരിക്കുന്ന വ്യക്തിയുടെ ശ്വാസോച്ഛാസത്തിന്റെ തോത് മനസ്സിലാക്കി ഫാനിന്റെ സ്പീഡ് നീയത്രിക്കുകയും ചെയ്യും.

 ഒപ്പം പ്യൂരികെയർ വെയറബിൾ എയർ പ്യൂരിഫൈയർ എന്ന് പേരിട്ടിക്കുന്ന മാസ്കുകൾ ആണ് ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് ഭീമനായ എൽജി അടുത്തിടെ അവതരിപ്പിച്ചത്. ബ്ലൂടൂത്ത് സംവിധാനം ഉപയോഗപ്പെടുത്തി നിങ്ങളുടെ സ്മാർട്ട്ഫോണോ, ടാബ്‌ലെറ്റോ ആയി സി മാസ്ക് ബന്ധിപ്പിക്കാം. കാൾ, വോയിസ് മെസ്സേജുകൾ ചെയ്യാൻ പിന്നെ സി മാസ്ക് മതി. സംസാരിക്കുന്ന കാര്യങ്ങൾ മെസ്സേജ് രൂപത്തിലേക്ക് മാറ്റാനും, സംസാരിക്കുന്ന വ്യക്തിയുടെ സ്വരം കൂടുതൽ വ്യക്തമായി മറുഭാഗത്തുള്ള വ്യക്തിയെ കേൾപ്പിക്കാനും സി മാസ്കിന് സാധിക്കും.

Find Out More:

Related Articles: