അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം പല തരത്തിലുളള ആരോഗ്യ പ്രശ്‌നങ്ങള്‍.

Divya John

അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം പല തരത്തിലുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുമെന്നും പഠനങ്ങളും പറയുന്നു. എന്നാല്‍  യുവാക്കളിലെ സ്മാര്‍ട്ട് ഫോണിനോടുളള ആസക്തി വിഷാദം വരാനും ഏകാന്തത അനുഭവപ്പെടാനും ഇടയാക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്.  യൂണിവേഴ്‌സിറ്റി ഓഫ് അറിസോണ ആണ് പഠനം നടത്തിയത്.  18നും 20നും വയസ്സിനിടയില്‍ പ്രായമുളള 346 പേരിലാണ് പഠനം നടത്തിയത്. വിഷാദവും ഏകാന്തതയും അനുഭവിക്കുന്ന ഒരാള്‍ക്ക് ഫോണിനോട് ആസക്തി ഉണ്ടായാല്‍ അയാളുടെ രോഗത്തെ നിയന്ത്രിച്ച് ആസക്തിയെ കുറയ്ക്കാന്‍ കഴിയും. എന്നാല്‍ ഫോണിന്റെ അമിത ഉപയോഗം മൂലമാണ് ഇവ ഉണ്ടാകുന്നതെങ്കില്‍ രോഗത്തെ നിയന്ത്രിക്കാന്‍ ഏറെ പ്രായസമാണ്, ചിലപ്പോള്‍ ഫോണ്‍ ഉപയോഗം തന്നെ വേണ്ട എന്ന് വെയ്‌ക്കേണ്ടി വരുമെന്നും പഠനം പറയുന്നു. 

Find Out More:

Related Articles: