
ഗർഭപാത്ര വിൽപ്പന: ദാരിദ്ര്യം മുതലെടുത്ത് ഇടനിലക്കാർ
ഗര്‍ഭപാത്ര വില്‍പനയിലൂടെ ഇന്ത്യയില്‍ ഓരോ വർഷവും നടക്കുന്ന ഇടപാട് ഏകദേശം മൂവായിരം കോടിക്കടുത്താണ്. ഇന്ത്യയിലെ ഗ്രാമീണ മേഘലയിലെ അമ്മമാരുടെ ദാരിദ്ര്യമാണ് ചൂഷണം ചെയ്യപ്പെടുന്നത്.' '
വിവാഹം കഴിച്ചയക്കാൻ, മക്കളെ പഠിപ്പിക്കാനൊക്കെയാണ് പലപ്പോഴും സ്ത്രീകൾ ഗർഭപാത്രം.ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം 2750 കോടി രൂപയുടെ ഇടപാടാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ വാടക ഗര്‍ഭപാത്ര വില്‍പനയിലൂടെ നടക്കുന്നത്.
മൂവായിരത്തിലേറെ ക്ലിനിക്കു രാജ്യത്തുണ്ട്. രണ്ടായിരത്തിലേറെ അനധികൃത ക്ലിനിക്കുകള്‍ വേറെയും.കാർഷികപ്രതിസന്ധി അതിരൂക്ഷമായ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് വരുന്ന സ്ത്രീകൾ പലരുമാണ് ഇങ്ങനെ വാടകയ്ക്ക് ഗർഭപാത്രങ്ങൾ നൽകാൻ നിർബന്ധിതരാക്കപ്പെടുന്നത് എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇത്തരം ജോലി ചെയ്താലും ആരുമറിയില്ല.പെട്ടെന്ന് പണമുണ്ടാക്കാൻ മുന്നിൽ തെളിയുന്ന ഒരു വഴിയാണിത്'.ഇതിനെതിരെ നിയമം വന്നാലും ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസമാണ് ഇത് തുടരാനുള്ള കാരണവും.ഇതിനായി നിയമം വേണമെന്നതെന്ന് ഉറപ്പാണ്. എന്തെന്നാൽ ഒരു വ്യവസ്ഥയില്ലാത്ത മേഖലയാണിത്. ചൂഷണവും പണമൊഴുക്കുമുള്ള ഒരു വലിയ മേഖല'.
അടുത്ത ബന്ധുക്കളുടെ മാത്രം വാടക ഗര്‍ഭപാത്രം സ്വീകരിക്കുന്നത് ഇന്ത്യന്‍ സാമൂഹികാന്തരീക്ഷത്തില്‍ സാധ്യമാണോ, വാടക ഗര്‍ഭ പാത്രം നല്‍കുന്ന അമ്മയ്ക്ക് പരിമിത ചികിത്സാ സഹായം മതിയോ, ഈ ചോദ്യങ്ങളോടെയാണ് വാടക ഗര്‍ഭധാരണ നിയന്ത്രണ ബില്ല് രാജ്യസഭ സബ്ജറ്റ് കമ്മിറ്റിക്ക് അയച്ചത്. ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്ന അമ്മമാര്‍ക്ക് പരമാവധി ലഭിക്കുന്നത് മൂന്നു ലക്ഷം രൂപയെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് വേണ്ടി പഠനം നടത്തിയ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ഡവലപ്മെന്‍റ് കണ്ടെത്തിയത്. രണ്ടായിരത്തിലധികം അനധികൃത ക്ലിനിക്കുകള്‍ രാജ്യത്തുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി പാര്‍ലമെന്‍റിനെ അറിയിച്ചത്. ഉത്തര്‍പ്രദേശില്‍ നിന്നും ബിഹാറില്‍ നിന്നുമുള്ള നൂറുകണക്കിന് അമ്മമാരാണിങ്ങനെ വാടക ഗര്‍ഭധാരണത്തിനായി ഗുഡ്ഗാവിലെ സറോഗസി ഹോമുകളില്‍ ജീവിക്കുന്നത്.