ആഘോഷങ്ങൾ പങ്ക് വെച്ച് ലേഡി സൂപ്പർ സ്റ്റാർ നയൻസ്
തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ അമേരിക്കൻ അവധി ആഘോഷ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ.കാമുകൻ വിഘ്നേഷ് ശിവനും സുഹൃത്തുക്കൾക്കും ഒപ്പമുള്ള 'താങ്ക്സ്‌ഗിവിംഗ് ഡേ' ആഘോഷത്തിൻ്റെ ചിത്രങ്ങളും വീഡിയോയുമാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ l നയൻതാര ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
താരം പങ്കുവെച്ച വീഡിയോയിൽ നയൻതാര മജീഷ്യനെ പോലെ ആക്ഷനുകൾ കാട്ടുന്നതും സുഹൃത്തുക്കൾക്കൊപ്പം കുസൃതി കാട്ടി ചിരി പടർത്തുന്നതും വീഡിയോയിൽ കാണാം.കിച്ചണിൽ നിന്നുള്ള വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. പാകം ചെയ്തു വെച്ചിരിക്കുന്ന ഭക്ഷണത്തിനടുത്തു നിന്ന് മാജിക്ഷ്യനെ പോലെ ആക്ഷൻ കാണിക്കുകയാണ് നയൻസ്, താരത്തിനോടൊപ്പം സുഹൃത്തുക്കളും കാമുകൻ വിഘ്നോഷുമുണ്ട്.
ഇക്കുറി പിറന്നാൾ ആഘോഷിക്കാനായിട്ടാണ് നയൻസും വിഘ്നേഷും അമേരിക്കയിൽ എത്തിയത്. നവംബർ 18 ആയിരുന്നു ലേഡി സൂപ്പർസ്റ്റാറിന്റെ പിറന്നാൾ. പതിവു പോലെ തന്റെ പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസ നേർന്ന് വിഘ്നേഷ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
കോളിവുഡിന്റെ പ്രിയപ്പെട്ട് താരജോഡികളാണ് നയൻസും വിഘ്നേഷും. ഇവരുടെ ഒരുമിച്ചുള്ള ആഘോഷങ്ങളും സന്തോഷനിമിഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്.