സമാന കേസുകളിലെ അമ്മമാരുടെ നിലപട് ഇങ്ങനെ

Divya John

ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക്, ജീവിച്ചിരിക്കാൻ അർഹതയില്ല. ഇതാണ്, ഭൂരിഭാഗം, പൊതു ജനങ്ങളുടെയും,  നിലപാട്. എന്നാൽ, ഇതിനു മുൻപും, സമാനമായ സാഹചര്യങ്ങൾ, ഉണ്ടായിട്ടുണ്ട്. അതിനെ സംബന്ധിച്ച്‌,  ഇപ്പോഴത്തെ  സാഹചര്യവുമായി ബന്ധപെട്ട്,  നിരവധി അഭിപ്രായങ്ങളും, പരാമർശങ്ങളും ഉടലെടുക്കുന്നുണ്ട്. 

 

ഹൈദരാബാദിൽ യുവഡോക്ടറെ ബലാത്സംഗത്തിനിരയാക്കി, കൊലപ്പെടുത്തിയ പ്രതികൾ, പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ പ്രതികരണവുമായി, ഡല്‍ഹി, കൂട്ടബലാത്സംഗ കേസിലെ ഇര, നിര്‍ഭയയുടെ അമ്മയും, തൃശൂരിൽ, ട്രെയിനിൽ കൊല ചെയ്യപ്പെട്ട ,പെൺകുട്ടിയുടെ അമ്മയും, രംഗത്തെത്തി. അവസാനം, ഒരു മകള്‍ക്ക് നീതി ലഭിച്ചു.

 

 

പോലീസിന്ഞാൻ, നന്ദി പറയുന്നു. 7 വര്‍ഷമായി, ഞാന്‍ ആക്രോശിക്കുകയാണ്, നിയമങ്ങള്‍ ലംഘിച്ച്, കുറ്റവാളികളെ ശിക്ഷിക്കൂയെന്ന്, -നിര്‍ഭയയുടെ അമ്മ പറഞ്ഞു. 2012ല്‍ ഏറ്റ, തന്റെ മുറിവിനുള്ള, മരുന്നാണ് വാര്‍ത്തയെന്ന്, ആഷാ ദേവി പ്രതികരിച്ചു. ബലാത്സംഗക്കേസുകളിലെ പ്രതികൾക്ക്, ജീവിച്ചിരിക്കാൻ അർഹതയില്ലായെന്നും,ഗോവിന്ദച്ചാമിക്കും, ഈ ശിക്ഷ കിട്ടിയിരുന്നെങ്കിലെന്ന്, ആഗ്രഹിച്ച് പോകുകയാണെന്നും, തൃശൂരിൽ, ട്രെയിനിൽ കൊല ചെയ്യപ്പെട്ട, സൗമ്യയുടെ 'അമ്മയും  പറഞ്ഞു.

 

 

വെള്ളിയാഴ്ച പുലര്‍ച്ചെ, 3.30നാണ്, നാലു പേരും പോലീസിന്റെ, വെടിയേറ്റു മരിച്ചത്. ഇവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നെന്ന്, പോലീസ് വ്യക്തമാക്കി. ഡോക്ടറുടെ, മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ്, പ്രതികള്‍, പോലീസിന്റെ വെടിയേറ്റു മരിച്ചത്. നവംബര്‍  28 നാണ്,  26 വയസ്സുള്ള, വെറ്ററിനറി ഡോക്ടറുടെ മൃതദേഹം, കത്തിക്കരിഞ്ഞ നിലയില്‍, ഷാദ്നഗര്‍ ദേശീയപാതയില്‍, പാലത്തിനടിയില്‍ കാണപ്പെട്ടത്. ഈ സംഭവത്തില്‍, പിന്നീട് അറസ്റ്റിലായ, 4 പ്രതികളാണ് കൊല്ലപ്പെട്ടത്.

Find Out More:

Related Articles: