രശ്മി നായർ എന്ന ആയമ്മയുടെ ഫേസ്ബുക് വൈറൽ
കണ്ണൂരില്‍ മാതാവ് പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമെതിരെ മോഡല്‍ രശ്മി നായര്‍ രംഗത്തെത്തിയിരിക്കുകയാണ്. കാമുകനൊപ്പം പോകാന്‍ വേണ്ടി കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന ആരോപണമാണ് രശ്മിയെ ചൊടിപ്പിച്ചിരിക്കുന്നത്.
കാമുകനൊപ്പം അല്ലാണ്ട് പിന്നെ പത്രപരസ്യം കണ്ടു ചായ കുടിക്കാന്‍ വരുന്നവനോപ്പം ആണോ മലരേ പെണ്ണുങ്ങള്‍ പോകേണ്ടതെന്നാണ് രശ്മി ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നത്. ഇതിനെ തുടർന്ന് മറ്റൊരു മറ്റൊരു പോസ്റ്റും രശ്മി എഫ്ബിയിൽ ഇട്ടിട്ടുണ്ട്. അത് ഇപ്രകാരമാണ്വ്യ. വസ്ഥാപിത പുരുഷകേന്ദ്രീകൃത കുടുംബ സങ്കല്‍പ്പം ശിഥിലീകരിക്കപ്പെടുന്നതില്‍ അതിന്‍റെ വക്താക്കളും ഗുണഭോക്താക്കളും എത്രത്തോളം ഭയച്ചകിതരാണ് എന്ന് മനസിലാക്കണമെങ്കില്‍ .
അവര്‍ ഭയക്കുന്ന വിവാഹ ശേഷമുള്ള പ്രണയം , വിവാഹ മോചനം തുടങ്ങി എന്തെങ്കിലും ഒന്നില്‍ ഒരു ഒറ്റപ്പെട്ട ക്രൈം നടക്കുമ്പോള്‍ കടന്നല്‍ കൂട്ടം ഇളകുന്നത് പോലെ ഇവറ്റകള്‍ ഇളകുന്നത് ശ്രദ്ധിച്ചാല്‍ മതി . അമ്മയുടെ രണ്ടാമത്തെ ഭര്‍ത്താവ് കുട്ടിയെ കൊല്ലുക, അമ്മയുടെ കാമുകന്‍ കുട്ടിയെ കൊല്ലുക, അമ്മ തന്നെ കുട്ടിയെ കൊല്ലുക തുടങ്ങി അപൂര്‍വങ്ങളില്‍ അപൂര്‍വമായി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ജനറലൈസ് ചെയ്യാനുള്ള വ്യഗ്രത അതിന്‍റെ ഭാഗമാണ് .
അതിനൊക്കെ എത്രയോ ഇരട്ടി ക്രൈം, വ്യവസ്ഥാപിത കുടുംബങ്ങളില്‍ നടക്കുന്നു. അച്ചന്മാര്‍ മക്കളെ ലൈംഗീകമായി പീഡിപ്പിച്ച കേസുകള്‍ കേരളത്തിലെ എല്ലാ പോലീസ് സ്റ്റെഷനിലും മിനിമം ഒരെണ്ണം എങ്കിലും ഉണ്ടാകും. അപ്പോള്‍ എപ്പോഴെങ്കിലും ഇവറ്റകള്‍ അത് കുടുംബ സംവിധാനത്തിന്‍റെ പ്രശ്നമാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ .
കുട്ടിയെ കൊന്നു എന്നതല്ല ഇവറ്റകളുടെ പ്രശ്നം കാമുകനൊപ്പം പോകാന്‍ വേണ്ടി കൊന്നു എന്നതാണ് അതായത് കാമുകനൊപ്പം ഒരു സ്ത്രീ ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോകുന്നതില്‍ ആണ് പ്രശ്നം. ആ പ്രശ്നത്തെ ഒന്ന് മറികടക്കാന്‍ ആണ് അപൂര്‍വങ്ങളില്‍ ആപൂര്‍വമായ ഒരു ഒറ്റപ്പെട ക്രൈമിനെ കൂട്ട് പിടിക്കുന്നത് .
ഷമ്മി ചോദിക്കും പോലെ എന്തൊരു പേടിയാണ് മക്കളെ. ഈ പോസ്റ്റ് ധാരാളമല്ലേ രേഷ്മിയെ ട്രോളി പൊങ്കാലയിടാൻ. ഏതായാലും ആയമ്മ ആ പോസ്റ്റ് ഇപ്പോൾ പിൻവലിച്ച്ച്ചിട്ടുണ്ട് .