വീണ ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നത് ഈ കാര്യങ്ങളെല്ലാം സഹിച്ചാണ്

Divya John

ബിഗ് ബോസ് വീട്ടിലെ രണ്ട് താരങ്ങളാണ് അമൃതയും വീണയും. ഇമോഷണൽ മത്സരാര്ഥികളിൽ ഒരാളായിരുന്നു വീണ നായർ.  ഇമോഷണൽ ആണ് എങ്കിലും മത്സരങ്ങളിൽ വീണ മിന്നും പ്രകടനം തന്നെയാണ് കാഴ്ച വച്ചത്.വീണ ഒരു സകലകല വല്ലഭ തന്നെയാണ് എന്ന് ബിഗ് ബോസ് വീട്ടിൽ നിന്നും പ്രേക്ഷകർക്ക് കൂടുതൽ മനസ്സിലാവുകയും ചെയ്തു.

 

  പാട്ട്, ഡാന്‍സ്, ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍ കൂത്ത്, മിമിക്രി തുടങ്ങി വീണ പയറ്റാത്ത അടവുകൾ ഒന്നും ഇല്ലായിരുന്നു അവിടെ എന്നിട്ടും താരത്തിന് അപ്രതീക്ഷതമായി ബിഗ് ബോസിൽ നിന്നും പിന്മാറേണ്ടതായി വന്നു.

 

  എന്നാലിപ്പോൾ ബിഗ് ബോസ് അനുഭവങ്ങളെ കുറിച്ച് താരം മനസ്സ് തുറക്കുകയാണ് താരം. വീണ 63 ദിവസം ആണ് അവിടെ നിന്നത് . ഷോയിൽ പങ്കെടുക്കാൻ ഞാൻ ശരിക്കും ആഗ്രഹിച്ചിരുന്നു. എന്നെ മനസിലാക്കാൻ ഷോ സഹായിച്ചു എന്ന് വേണം പറയാൻ എന്ന് വീണ പറയുന്നു.

 

  വീടിനു പുറത്തുനിന്നും കേൾക്കുന്ന ഓരോ ശബ്ദവും വളരെ ആവേശമാണ് ഞങ്ങൾക്ക് നൽകിയത്. ദൂരെനിന്നുമുള്ള വാഹനങ്ങളുടെ ശബ്ദം, എന്തിന് ഒരു ക്ഷേത്രമണിപോലും മുഴങ്ങുന്നത് കേൾക്കുമ്പോൾ ഞങ്ങൾക്ക് ഒരുപാട് സന്തോഷമാണ് സമ്മാനിക്കുന്നത്.

 

  അവിടെ നിന്നും പുറത്തിറങ്ങിയ ശേഷമാണ് പുറം ലോകത്തു നടക്കുന്ന വിഷയങ്ങളെ കുറിച്ച് ഞാൻ അറിയുന്നത്. വീട്ടിൽ വച്ച് പരസ്പരം ഉണ്ടാകുന്ന വിഷയങ്ങൾ ഒരു രാത്രി തീരും മുൻപ് തന്നെ പറഞ്ഞു പരിഹരിക്കുമായിരുന്നു.

 

  കാരണം ഞങ്ങൾക്ക് അറിയാം, പരസ്പര സഹകരണം ആവശ്യമെന്നും വീണ പറയുന്നു. ഷോയിൽ എത്തിയ ആദ്യ നാൾ മുതൽ തന്നെ ഇത് എനിക്ക് പറ്റിയ സ്ഥലം അല്ലെന്ന് മനസ്സിലാക്കി. കാരണം ഞാൻ എന്റെ കുടുംബവുമായി വളരെ അറ്റാച്ഡ് ആണ്.

 

  എന്റെ ദേഷ്യത്തെ നിയന്ത്രിക്കാനും മൊബൈൽ ഫോണും ടെലിവിഷനും ഇല്ലാതെ എങ്ങനെ ജീവിക്കാൻ ശ്രമിക്കണമെന്നും ഞാൻ അവിടെനിന്നും പഠിച്ചു. എനിക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടപ്പോൾ ഞാൻ സൂരജിന്റെ കൈയിൽ കടിച്ചു. '

 

  മാത്രമല്ല ആ ടാസ്ക്കിനിടയിൽ വയറ്റിൽ ഒരു ചവിട്ട് കിട്ടുകയും ചെയ്തു.അത് ബ്ലീഡിങ് ഉണ്ടാകാൻ കാരണമായി. ഉടൻ തന്നെ ഗൈനക്കോളജിസ്റ്റ് എന്നെ പരിശോധിക്കുകയൂം, എന്റെ യൂട്രസിൽ ഉണ്ടായ സമ്മർദ്ദം മൂലമാണ് രക്തസ്രാവം ഉണ്ടായതെന്ന് കണ്ടെത്തുകയും ചെയ്തു.

 

  എന്തായാലും, ഇത് രണ്ട് ദിവസം നീണ്ടുനിന്നു, ഞാൻ ശരിക്കും പേടിച്ചുപോയി. ഇത് മാത്രമല്ല മറ്റ് ശാരീരിക പരിക്കുകളും ഉണ്ടായിട്ടുണ്ട്. ഇങ്ങനെയാണ് വീടിനുള്ളിൽ എന്നെ വേദനിപ്പിച്ച നിരവധി സംഭവങ്ങളുണ്ടെങ്കിലും, എന്നെ ഭയപ്പെടുത്തുന്ന ഒരു സാഹചര്യം ഉണ്ടായതെന്നും, വീണ പറയുന്നത്.  ഞാനും രജിത് ഏട്ടനും തമ്മിലുള്ള നിസാര സംഭവങ്ങൾ വലുതാക്കി കാണിക്കാൻ അവൾ ശ്രമിച്ചു.

 

  മാത്രമല്ല അവൾ ഷോയിൽ വരുന്നതിനുമുമ്പ്, ഞങ്ങളുടെ പ്രശ്നങ്ങൾ പറഞ്ഞു പരിഹരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു. പക്ഷേ, അവർ വന്നു സാഹചര്യങ്ങൾ സങ്കീർണ്ണമാക്കുകയും വീടിന്റെ സമാധാനപരമായ അന്തരീക്ഷം തകർക്കുകയും ചെയ്തു. അവൾ ക്രൂക്കഡ്.

 

  അവളുമായി ഇനി പൊരുത്തപ്പെടാൻ ആകും എന്ന് എനിക്ക് തോന്നുന്നില്ല.ഷോയിലെ ഒന്നാം ദിവസം മുതൽ ആര്യ വളരെ ബോൾഡായിരുന്നു ; ഒരുപക്ഷേ അത് ഒരു സ്ട്രാറ്റജി ആകാം, അല്ലെങ്കിൽ അവൾ അങ്ങനെ തന്നെയാകാം.

 

 

  അവിടെ ഇത്തിരി പ്രശ്നമായി തോന്നിയത് അമൃതയാണ്. അതുകൊണ്ട് അവരോടൊഴികെ ഷോയിലെ മറ്റാരോടും എനിക്ക് വിരോധമില്ല. ആര്യ എല്ലായ്പ്പോഴും എന്റെ ഒരു നല്ല സുഹൃത്തായിരിക്കും.

Find Out More:

Related Articles: