102ാം വയസ്സിൽ കൊറോണവൈറസിനെ തോൽപ്പിച്ച പോരാളി: ഇറ്റലിയിലെ ഇറ്റാലിക

Divya John

ലക്ഷക്കണക്കിന് പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കൊറോണവൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിൽ നിന്ന് പുറത്തെത്തുന്ന വാർത്തകൾ വളരെ ഏറെ ആശ്വാസം നൽകുന്നതാണ്. ആളുകൾ സുഖം പ്രാപിക്കുന്നു എന്നതാണ് ഇപ്പോൾ ചൈനയിൽ നിന്ന് വരുന്ന വാർത്തകൾ. ആവശ്യമായ ആരോഗ്യപ്രവർത്തകരും മറ്റും ഇല്ലാത്തത് കൊണ്ട് തന്നെ ഇറ്റലിയുടെ അവസ്ഥയും പരിതാപകരമാണ്. അത് കൊണ്ട് തന്നെയാണ് ക്യൂബയുടെ സഹായം തേടിയതും.

 

   ഇപ്പോൾ ഇറ്റലിയിൽ നിന്ന് വരുന്ന വാർത്തകളും ശുഭകരമാണ്. മരണ സംഖ്യയും കൂടിക്കൊണ്ടിരിക്കുകയാണ്. ലോകത്ത് ഇത്വരെയായി 3268 മരണങ്ങളാണ് കൊറോണവൈറസിന്റെ പശ്ചാതലത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്.ഇറ്റലിയിലെ കൊവിഡ് ബാധിതയാണ് 102കാരിയായ ഇറ്റാലിക ഗ്രൊണ്ടോന ഇപ്പോൾ സുഖം പ്രാപ്പിച്ചിരിക്കുകയാണ്.

 

   കൊവിഡ് 19 ബാധിച്ച് സുഖം പ്രാപിക്കുന്ന ഇറ്റലിയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇറ്റാലിക എന്ന മുത്തശ്ശി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇറ്റാലിക 20 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു എന്ന സന്തോഷ വാർത്ത ഇപ്പോൾ ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്.

 

   നേരത്തെ ഇറാനിൽ 103 വയസ്സുകാരി കൊവിഡ് 19 ബാധയെ അതിജീവിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ ശരാശരി വയസ്സ് 78 ആയിരിക്കെ 102ാം വയസ്സിൽ അതിജീവിച്ച ഇറ്റാലിക ഇപ്പോൾ ചിരജ്ഞീവി എന്നാണ് ഡോക്ടർമാർ .വിളിക്കുന്നത്. 

 

 

വടക്കൻ ഇറ്റാലിയൻ നഗരമായ ജെനോവയിലെ കൊറോണ വൈറസിൽ നിന്ന് 102 വയസ്സുള്ള ഒരു സ്ത്രീ 20 ദിവസത്തിലേറെ ആശുപത്രിയിൽ കഴിഞ്ഞ ശേഷം സുഖം പ്രാപിച്ചുവെന്ന് ചികിത്സിച്ച ഡോക്ടർമാരും മരുമകനും സിഎൻഎന്നിനോട് പറഞ്ഞു.ഇങ്ങനെയാണ് ട്വിറ്ററിൽ പോസ്റ്റ് ഇട്ട ഒരു വ്യക്തി കുറിച്ചിരുന്നത്.

Find Out More:

Related Articles: