ആയിരം മൈലുകൾക്കകലെയാണെങ്കിലും പൃഥ്വി ഞങ്ങടെ വീടിന്റെ ചുവരിൽ തന്നെയുണ്ട്

Divya John

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ് . ഒപ്പം ഭാര്യ സുപ്രിയയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. മകൾ അലംകൃതയും സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇവരുടെ കുടുംബവിശേഷങ്ങള്‍ പലപ്പോഴും സോഷ്യൽമീഡിയയിൽ വൈറലാകാറുമുണ്ട്. പൃഥ്വിയും സുപ്രിയയുമൊക്കെ തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയാണ് ഇത്തരത്തിൽ പല വിഷയങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.

 

  പുതിയൊരു വിശേഷം തന്‍റെ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണ് ഭാര്യ സുപ്രിയ. ഒരു ഫ്രിഡ്ജ് മാഗ്‍നെറ്റാണ് താരം പങ്കുവെച്ചിരിക്കുന്നത്.ദാദയുടേയും മമ്മയുടേയും മനോഹരമായൊരു ഫ്രിഡ്ജ് മാഗ്നെറ്റ്. ഇപ്പോള്‍ ആയിരം മൈലുകള്‍ അകലെയാണ് പൃഥ്വിയെങ്കിലും ഞങ്ങളിതാ ഒരുമിച്ചൊരു ഫ്രിഡ്ജ് ഡോറിൽ. ദി ക്രിയാ ഇൻ ഒരുക്കിയ ഈ മനോഹരമായ സൃഷ്ടിയിലൂടെ ഈ ദിവസം തനിക്കേറെ മനോഹരമായിരിക്കുന്നു, സുപ്രിയ കുറിച്ചിരിക്കുകയാണ്.

 

  പൃഥ്വിരാജും സംവിധായകന്‍ ബ്ലസിയുമടങ്ങുന്ന സംഘം ജോര്‍ദാനില്‍ കുടുങ്ങിയതായി കഴിഞ്ഞദിവസം വാര്‍ത്തകളുണ്ടായിരുന്നു. ആടു ജീവിതം എന്ന സിനിമയുടെ ഷൂട്ടിങിനായി ജോര്‍ദാനിലെ വാഡി റമിലെത്തിയ സംഘമാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കാനാകാതെ കുടുങ്ങുകയുണ്ടായത്.

 

  കൊറോണ ഭീതിയോടെയാണിത് ഷൂട്ട് മുടങ്ങിയത്. 58 പേരടങ്ങുന്ന സംഘത്തെ കേരളത്തിലേക്ക് മടക്കികൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് നടക്കുന്നുമുണ്ട്.

 

  അതേസമയം പൃഥ്വിരാജ് നായകനായി 2002 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമായ 'നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി' എന്ന സിനിമയിലെ നായികയായിരുന്നു ഗായത്രി രഘുറാം.

 

   പക്ഷേ ആകെ ഒരു മലയാള സിനിമയിൽ മാത്രമാണ് ഗായത്രി അഭിനയിച്ചത്. രാജസേനൻ ഒരുക്കിയ സിനിമയിൽ അശ്വതി എന്ന കഥാപാത്രമായാണ് താരം എത്തിയത്. ശേഷം തമിഴിലും കന്നഡയിലും തെലുങ്കിലും നിരവധി സിനിമകളിൽ താരം അഭിനയിക്കുകയുണ്ടായി. ചെന്നൈ സ്വദേശിയായ താരം നടിയായും കോറിയോഗ്രാഫറായും സിനിമകളിൽ തിളങ്ങിയിട്ടുണ്ട്.

Find Out More:

Related Articles: