ബിഗ്ഗ്‌ബോസ് താരം അലസാൻഡ്രയ്ക്കു എന്ത് സംഭവിച്ചു

Divya John

ബിഗ്ഗ്‌ബോസ് താരം അലസാൻഡ്ര എവിടെയെന്നാണ്  ആരാധകരുടെ ചോദ്യം. പ്രേക്ഷകരുടെ ഇഷ്‌ട താരമാണ് അലസാൻഡ്ര. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം ഇൻസ്റ്റയിലും എഫ്ബിയിലും സജീവമായ താരത്തെ കഴിഞ്ഞ ദിവസം മുതൽ ഇൻസ്റ്റയിൽ കാണാൻ ഇല്ലായിരുന്നു.

 

   ഇതിനുള്ള കാരണം തേടുന്നതിനിടയിലാണ് രഘുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായത്. ബിഗ് ബോസ് താരങ്ങളായ പവന്റെയും, ഫുക്രുവിന്റേയും അക്കൗണ്ടുകൾ ഹാക്ക് ആയതിനു പിന്നാലെയാണ് ഇപ്പോൾ സാൻഡ്രയുടെ അക്കൗണ്ടും ഹാക്കായത്.

 

  പേജ് തിരികെ എടുക്കാനായുള്ള ശ്രമത്തിലാണ് തങ്ങൾ എന്നും, എന്തെങ്കിലും മോശമായ രീതിയിലുള്ള മെസേജുകൾ വന്നാൽ ദയവായി ക്ഷമിക്കണമെന്നും സാൻഡ്ര ആർമി പുറത്തുവിട്ട മെസുജകളിലൂടെ സൂചിപ്പിക്കുന്നു.

 

   ആർക്കെങ്കിലും മോശമായി എന്തെകിലും വന്നാലോ, അതും അല്ലെങ്കിൽ, ഓട്ടോമാറ്റിക്കായി നിങ്ങൾ അൺ ഫോളോ ആകുന്നു എന്ന് നോട്ടിഫിക്കേഷൻ വന്നാൽ അറിയുക അത് അവരുടെ ശ്രമം മാത്രമാണ് എന്നുമായിരുന്നു പവൻ വ്യക്തമാക്കിയിരുന്നത്.അലസാൻഡ്ര ജോൺസൺ ബിഗ് ബോസിൽ എത്തിയ ദിനം മുതൽ പ്രേക്ഷകർ ചർച്ച ചെയ്ത മത്സരാർത്ഥി. ഒരു എയർ ഹോസ്റ്റസ് കൂടിയായ താരം അഭിനയമോഹം കൊണ്ടാണ് ബിഗ് ബോസിലേക്ക് എത്തിയത്.

 

  സാൻഡ്രയുടെ ഇൻസ്റ്റ പേജ് ഹാക്കായി എന്നാണ് രഘു അറിയിച്ചത്. കഴിഞ്ഞ ദിവസം പവനും ഇതേ അനുഭവം ഉണ്ടായിരുന്നു. എന്റെ ഫോളോവേഴ്സിനെ ഇല്ലാതാക്കാൻ വേണ്ടിയാണ് അവരുടെ ശ്രമം. അതേസമയം ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി വഴി, കുറെ ദിവസങ്ങൾക്ക് മുൻപ് തന്റെ ആരാധകർക്ക് ഒരു സന്ദേശം മാത്രമാണ് താരം നൽകിയത്.

 

  ഇപ്പോൾ എന്താണ് സംഭവിച്ചത് എന്നു വ്യക്തമാക്കുകയാണ് പവൻ ജിനോ തോമസ്. മാർച്ച് 28 ആം തീയതി മുതൽ ചിലർ തന്റെ ഇൻസ്റ്റഗ്രാം അകൗണ്ട് ഹാക്ക് ചെയ്യാൻ വളരെ കഠിനമായി ശ്രമിക്കുയാണ് എന്നാണ് താരം പറയുന്നത്. ഇപ്പോഴും അവർക്ക് പൂർണ്ണമായി ഹാക്ക് ചെയ്യാൻ സാധിച്ചിട്ടില്ല.

 

  
മുൻപ് ഫുക്രുവിന്റെ അകൗണ്ടും ഹാക്ക് ചെയ്യപെട്ടതായും പിന്നീട് വീണ്ടെടുക്കപ്പെട്ടതായും താരം തന്നെ വ്യക്തമാക്കിയിരുന്നു. ബിഗ് ബോസ് താരങ്ങളുടെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. ഒട്ടുമിക്ക താരങ്ങളും ഫേസ് ബുക്കിനേക്കാളും അധികം ഇൻസ്റ്റയിൽ ആണ് വിശേഷങ്ങൾ പങ്ക് വയ്ക്കാറ്. 

Find Out More:

Related Articles: