ബാർബി ഷേപ്പിലെ സ്ത്രീയ്ക്ക് ഗർഭധാരണ ശേഷി കൂടുതൽ
ബാർബി ഷേപ്പ് എന്നതു കൊണ്ടുദ്ദേശിയ്ക്കുന്നത് ഒതുങ്ങിയ അരക്കെട്ടും വലിയ മാറിടങ്ങളുമാണ്. ഇത്തരം ഷേപ്പിലെ, അതായത് ഒതുങ്ങിയ അരക്കെട്ടുള്ള, മാറിട വലിപ്പം കൂടുതലുള്ള സ്ത്രീകൾ പ്രത്യുൽപാദന ആരോഗ്യ കാര്യത്തിലും മുൻപന്തിയിൽ നിൽക്കുന്നുവെന്നതാണ്.ഇത്തരം പഠനങ്ങൾ തെളിയിക്കുന്ന ഒരു കാര്യമുണ്ട്, ബാർബി ഡോൾ ആകൃതിയിലെ സ്ത്രീകൾക്ക് ഗർഭധാരണ ശേഷി വർദ്ധിയ്ക്കുമെന്നതാണത്. ബാർബി പെൺകുട്ടികൾക്ക് ഏറെ പ്രിയംകരിയായ, സുന്ദരിയായ, വടിവൊത്ത ശരീര ആകൃതിയിലുള്ള പാവക്കുട്ടിയാണ്. ഇത്തരത്തിലെ ഷേപ്പാണ് സ്ത്രീയ്‌ക്കെങ്കിൽ ഇവയിൽ പ്രത്യുൽപാദന ഹോർമോൺ ആയ എസ്ട്രഡിയോൾ കൂടുതലായിരിയ്ക്കും. ഈ ഹോർമോൺ കൂടുതലെങ്കിൽ ഗർഭധാരണ ശേഷി കൂടുതലാകുമെന്ന് മുൻപ് ഹാർവാർഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലും തെളിഞ്ഞിട്ടുണ്ട്.
30 ശതമാനം ഈ ഹോർമോൺ കൂടുതലെങ്കിൽ മൂന്നിരട്ടി ഗർഭധാരണ ശേഷിയെന്നതാണ് കണക്കായി പറയുന്നത്.ഇത്തരത്തിലെ സ്ത്രീകൾക്ക് മറ്റു സ്ത്രീകളേക്കാൾ 30 ശതമാനം പ്രത്യുൽപാദന ശേഷി കൂടുതലുണ്ടെന്നാണ് പോളണ്ടിലെ യൂണിവേഴ്‌സിററി നടത്തിയ പഠന ഫലം വെളിപ്പെടുത്തുന്നത്. ഈ ഹോർമോൺ സ്ത്രീകളിലെ ഗർഭധാരണ ശേഷി വർദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഈസ്ട്രജൻ, പ്രൊജസ്‌ട്രോൺ ഹോർമോണുകളാണ് ഗർഭധാരണത്തിന് പൊസറ്റീവായി നിൽക്കുന്നവ. ഇതിനാൽ തന്നെയാണ് മാറിട വലിപ്പവും ഗർഭധാരണ ശേഷിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നത്. അതായത് മാറിട വലിപ്പം കൂടുതലെങ്കിൽ ഗർഭധാരണ ശേഷിയും കൂടുതലാണ്. വെയ്സ്റ്റ് ടു ഹിപ് റേഷ്യോ പ്രൊജസ്‌ട്രോൺ എന്ന ഹോർമോണിന്റെ കാര്യത്തിലും പ്രധാനമാണ്. ഇതു പ്രത്യുൽപാദന ശേഷി വർദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. വലിയ സ്തനങ്ങൾക്ക് കാരണം സ്ത്രീകളിലെ ഈസ്ട്രജൻ എന്ന ഹോർമോണാണ്.