ആക്ടിവിസ്റ്റും ജെഎൻയു ഗവേഷക വിദ്യാർത്ഥിയുമായ ഷെഹ്ലാ റാഷിദിനെതിരെ സ്വന്തം പിതാവ്

Divya John
ആക്ടിവിസ്റ്റും ജെഎൻയു ഗവേഷക വിദ്യാർത്ഥിയുമായ ഷെഹ്ലാ റാഷിദിനെതിരെ സ്വന്തം പിതാവ്. കാശ്മീരിലെ രാഷ്ട്രീയത്തിന്റെ ഭാഗമാകാൻ ഷെഹ്ല വൻതുക വാങ്ങിയെന്നാണ് ആരോപണം. പിതാവ് അബ്ദുൾ റാഷിദ് ഷോറ മകൾ നടത്തുന്ന എൻജിഒകളെപ്പറ്റി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. മകളുടെയും ഭാര്യയുടേയും അക്കൗണ്ടുകൾ പരിശോധിക്കണമെന്നും അബ്ദുൾ റാഷിദ് ആവശ്യപ്പെട്ടു. മാത്രമല്ല ഷെഹ്ലയും മകളുടെ സുരക്ഷാ ഗാർഡും ഭാര്യയും ഷെഹ്ലയുടെ സഹോദരിയും ചേർന്ന് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അബ്ദുൾ റാഷിദ് ആരോപിച്ചു. സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ  മൂന്ന് കോടി രൂപയാണ് ഷെഹ്ല വാങ്ങിയത്. മുൻ എംഎൽഎ റാഷിദും സഹൂർ വത്താലി എന്ന ബിസിനസുകാരനുമാണ് മകൾക്ക് പണം നൽകിയത്. 

 തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം നൽകിയതിന് എൻഐഎ അറസ്റ്റ് ചെയ്യപ്പെട്ടവരാണ് ഇവരെന്നും ഡിജിപിക്ക് നൽകിയ കത്തിൽ അബ്ദുൾ റാഷിദ് ആരോപിച്ചു. വെറുപ്പുളവാക്കുന്നതും അടിസ്ഥാന രഹിതവുമാണ് ആരോപണങ്ങൾ. അമ്മ ഗാ‍ർഹിക പീ‍ഡനം ഏറെക്കാലം സഹിച്ചു. ശാരീരിക മാനസിക പീഡനങ്ങളിലൂടെ കടന്നുപോയി. കോടതി വിധി വന്നതിനു ശേഷം തന്നെയും കുടുംബത്തെയും അപമാനിക്കാൻ അബ്ദുൾ റാഷിദ് ശ്രമിക്കുകയാണെന്നും ഷെഹ്ല ട്വീറ്റ് ചെയ്തു.എന്നാൽ ഇതിനു മുൻപ് വ്യാജവാർത്ത പ്രചരിപ്പിപ്പിച്ചു എന്ന കുറ്റത്തിന് ഷെഹ്ലയ്‌ക്കെതിരെ കേസ് എടുക്കുകയുണ്ടായി. സൈന്യത്തെക്കുറിച്ചും സർക്കാരിനെക്കുറിച്ചും വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച്‌ പൊതുപ്രവർത്തക ഷെഹ്‌ല റാഷിദിനെതിരെ കേസ്‌.

  ജമ്മു കശ്‌മീർ വിഷയത്തിൽ തുടർച്ചയായി വ്യാജവാർത്ത പ്രചരിപ്പിക്കുകയാന്നൊരോപിച്ച്‌ സുപ്രീംകോടതി അഭിഭാഷകൻ അലാഖ്‌ അലോക്‌ ആണ്‌ പരാതി നൽകിയത്‌. അതേസമയം ഷെഹ്‌ലയുടെ ട്വീറ്റ്‌ നിരവധിപേരാണ്‌ പങ്കുവച്ചത്‌. അന്താരാഷ്ട്രതലത്തിൽ ഇന്ത്യയുടെ യശസ്സിടിക്കുന്നതാണ്‌ നടപടിയെന്നും പരാതിയിലുണ്ട്‌. സംഭവത്തിൽ സ്വാതന്ത്ര്യവും നീതിപൂർവമായ അന്വേഷണം നടത്തണമെന്ന്‌ ഷെഹ്‌ല പ്രതികരിച്ചു. "ജമ്മു കശ്മീരിൽ സൈന്യം വകതിരിവില്ലാതെ പുരുഷന്മാരെ പിടിച്ചുകൊണ്ടുപോവുകയും വീടുകൾ റെയ്ഡ് ചെയ്യുകയും ആളുകളെ പീഡിപ്പിക്കുകയുമാണ്‌. ബിജെപിയുടെ അജൻഡ നടപ്പാക്കാൻ തുടർച്ചയായ മനുഷ്യാവകാശ ലംഘനങ്ങളാണ്‌ കശ്മീരിൽ നടക്കുന്നത്‌ എന്നിങ്ങനെയായിരുന്നു ഷെഹ്‌ലയുടെ ട്വീറ്റുകൾ. 

  അതേസമയം, ഗാ‍ർഹിക പീഡനത്തിന്റെ പേരിൽ ശ്രീനഗറിലെ വീട്ടിൽ പ്രവേശിക്കരുത് എന്ന കോടതി വിധിയുടെ പേരിലാണ് പിതാവ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നതെന്ന് ഷെഹ്ല പറഞ്ഞു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയതിന് എൻഐഎ അറസ്റ്റ് ചെയ്ത മുൻ എംഎൽഎ  റാഷിദും, സഹൂർ വത്താലി എന്ന ബിസിനസുകാരനിൽ നിന്നുമാണ് പണം വാങ്ങിയതെന്നാണ് ആരോപണം.  എന്നാൽ ഗാർഹിക പീഡനത്തിൻറെ പേരിൽ ശ്രീനഗറിലെ വീട്ടിൽ പ്രവേശിക്കരുതെന്ന കോടതി വിധിയുടെ  പേരിലാണ് അബ്ദുൾ റാഷിദ് ഷോറയുടെ ആരോപണങ്ങളെന്ന് ഷെഹ്ല. 

Find Out More:

Related Articles: