പ്രായം 23 വയസ്, ആസ്തി 7,362 കോടി; കൈലി ജെന്നർ എന്ന ബിസിനെസ്സ് താരത്തിന്റെ വളർച്ച ഇപ്രകാരം!

Divya John
പ്രായം 23 വയസ്, ആസ്തി 7,362 കോടി; കൈലി ജെന്നർ എന്ന ബിസിനെസ്സ് വോമീനിന്റെ വളർച്ച ഇപ്രകാരം! ടെലിവിഷൻ സീരീസുകളിലൂടെയും മോഡലിങ്ങിലൂടെയും ഒക്കെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയരായ സഹോദരിമാരാണ് കർദാഷ്യൻ സഹോദരിമാർ. ഈ നിരിയിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് കൈലീ ജെന്നർ. സംരംഭക എന്ന നിലയിലും താരം ശ്രദ്ധേയമാണ്. കൂടാതെ പ്രായം 23 വയസ് മാത്രവുമാണ്. 2015-ൽ കെൻഡൽ ആൻഡ് കൈലീ എന്ന പേരിൽ 14 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് സഹോദരി കെൻഡലുമായി ചേർന്ന് പുതിയ വസ്ത്ര ബ്രാൻഡ് താരം ആരംഭിയ്ക്കുന്നത്. പിന്നീട് സ്വന്തമായി കോസ്മെറ്റിക് ഉത്പന്നങ്ങളും വിപണിയിൽ എത്തിച്ചു. തുടക്കത്തിൽ ഇത് കൈലീ ലിപ് കിറ്റ്സ് ആയിരുന്നെങ്കിലും പിന്നീട് കൈലീ കോസ്മെറ്റിക്സ് ആയി മാറി. ഇപ്പോൾ മോഡലിങ്ങിനും അഭിനയത്തിനും ഒക്കെ പുറമേ ബിസിനസിൽ നിന്ന് സ്വന്തമാക്കുന്നത് കോടികളാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്ന കൗമാരക്കാരുടെ ടൈം പട്ടികയിലും കൈലി ഇടം നേടിയിട്ടുണ്ട്.


  സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള താരങ്ങളിൽ ഒരാൾ എന്ന നിലയിലും ശ്രദ്ധേയയാണ്. അതായത് സോഷ്യൽ മീഡിയയുടെ വലിയ പിന്തുണയോടെ വിജയം നേടിയ യുവതാരമാണ് കൈലീ ജെന്നർ. 2017-ൽ ഫോബ്സ് പട്ടികയിൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു കൈലി.ആരാധകരിൽ ഏറെയും ഇൻസ്റ്റഗ്രാമിലാണ്. കർദാഷ്യൻ കുടുംബാംഗങ്ങൾക്ക് ഒപ്പമുള്ള റിയാലിറ്റി ഷോയിലൂടെയാണ് കരിയറിൻെറ തുടക്കം എങ്കിലും പിന്നീട് യുഎസിലെ ഏറ്റവുമധികം ആരാധകരുള്ള ഗ്ലാമർ താരങ്ങളിൽ ഒരാളായി. ആരാധകരുടെ ബിൻബലം കൊണ്ട് സംരംഭകത്വ രംഗത്തേയ്ക്ക് ഇറങ്ങിയതും വിജയത്തിന് ചുക്കാൻ പിടിച്ചു. 



  ഔപചാരിക വിദ്യാഭ്യാസത്തിൻെറ ഏറിയ നാളും വീട്ടിലിരുന്ന് പഠിച്ച ആളാണ് കൈലീ ജെന്നർ. 73,62 കോടി രൂപയാണ് ഏകദേശ ആസ്തി. സ്വന്തം പ്രയത്നത്തിലൂടെ സമ്പത്തുണ്ടാക്കിയ രാജ്യാന്തര സെലിബ്രിറ്റികളിൽ മുൻ നിരയിലുമാണ് താരം. അമേരിക്കൻ ടിവിതാരമായ കെയ്‌ലി ജെന്നർ അഭിനയത്തിലും മോഡലിംഗിലും ടെലിവിഷൻ ഷോകളിലുമായി ഷോകളിലുമായി തിളങ്ങുകയായിരുന്നു. എന്നാൽ ലോക്ക്ഡൗൺ ആയതോടെ താരവും വീട്ടിൽ തന്നെയാണ്. എങ്കിലും ഫോട്ടോഷൂട്ടുകളും മറ്റുമായി ആരാധകരോട് തൻറെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ താരം മറന്നിട്ടില്ല. ഇൻസ്റ്റഗ്രാമിലൂടെ താരം നിരന്തരം തൻറെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിലും  ആരാധക വൃന്ദമാണ് താരത്തിനുള്ളത്. 

Find Out More:

Related Articles: